പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരി ഡിസംബർ 15 -ന് കേരളത്തിൽ : 40,453 കോടി രൂപയുടെ പദ്ധതികൾ ഉദ്‌ഘാടനം ചെയ്യും

പോസ്റ്റഡ് ഓണ്‍: 14 DEC 2022 1:41PM by PIB Thiruvananthpuram

സംസ്ഥാനത്ത് 40,453 കോടി രൂപയുടെ 12 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും കേന്ദ്ര റോഡ് ​ഗതാ​ഗത - ദേശീയപാത മന്ത്രി ശ്രീ നിതിൻ ​ഗഡ്കരി (നാളെ ) ഡിസംബർ 15 ന് തിരുവനന്തപുരത്ത് നിർവ്വഹിക്കും. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ട്രാവൻകൂർ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ ഉച്ചകഴിഞ്ഞു 3: 45 മണിക്കാണ് പരിപാടി. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അധ്യക്ഷത വഹിക്കും. കേന്ദ്ര റോഡ് ​ഗതാ​ഗത - ദേശീയപാത സഹമന്ത്രി ജനറൽ (ഡോ) വി കെ സിങ് (റിട്ട), വിദേശകാര്യ-പാർലമെൻററികാര്യ സഹമന്ത്രി ശ്രീ വി.മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുക്കും. 403 കിലോമീറ്ററിലെ വികസന പദ്ധതികൾ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ആണ് നടപ്പാക്കുന്നത്.

--NS--.


( റിലീസ് ഐ.ഡി: 1883362) സന്ദര്‍ശക കൗണ്ടര്‍ : 77
ഈ റിലീസ് വായിക്കുക: English