പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഐ ഐ എസ് ടി ബിരുദദാന ചടങ്ങ് ഡിസംബർ 17ന്
പോസ്റ്റഡ് ഓണ്‍:
14 DEC 2022 1:07PM by PIB Thiruvananthpuram
തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി)യുടെ പത്താമത് ബിരുദദാന ചടങ്ങ് 2022 ഡിസംബർ 17ന് (ശനിയാഴ്ച) നടക്കും. രാവിലെ 10 മണിക്ക് വലിയമലയിലുള്ള എൽ പി എസ് സി പേൾ ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങില്‍ മുൻ ഐഎസ്ആര്‍ഒ ചെയര്‍മാൻ ഡോ ജി മാധവൻ നായർ മുഖ്യാഥിതിയായിരിക്കും. ഐ ഐ എസ് ടി ചാൻസലർ ഡോ ബി എൻ സുരേഷ് അധ്യക്ഷത വഹിക്കും. ഐഎസ്ആര്‍ഒ ചെയര്‍മാനും, ഐഐഎസ്ടി ഭരണസമിതി പ്രസിഡന്റുമായ ശ്രീ എസ് സോമനാഥ് ചടങ്ങിൽ സംസാരിക്കും. എൽ പി എസ് സി ഡയറക്ടർ ഡോ വി നാരായണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഐഐഎസ്ടി ഡയറക്ടറും അംഗസമിതി ചെയര്‍മാനുമായ ഡോ എസ് ഉണ്ണികൃഷ്ണൻ നായർ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ആകെ 271 പേര്‍ക്കാണ് ബിരുദം നല്‍കുക.112 വിദ്യാര്‍ത്ഥികള്‍ക്ക് ബി ടെക് ബിരുദവും , 104 വിദ്യാര്‍ത്ഥികള്‍ക്ക് എംടെക് ബിരുദവും, 35 വിദ്യാര്‍ത്ഥികള്‍ക്ക് പിഎച്ച്ഡി ബിരുദവും നല്‍കും.
യുജി, പിജി പ്രോഗ്രാമുകളിലായി ഒന്നാം റാങ്ക് നേടിയവർക്ക് സ്വര്‍ണ്ണ മെഡലുകള്‍ നല്‍കും. അക്കാദമിക്, പാഠ്യപദ്ധതി, പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റ് അവാര്‍ഡും ക്യാഷ് പ്രൈസും ചടങ്ങില്‍ വിതരണം ചെയ്യും.
--NS--
( റിലീസ് ഐ.ഡി: 1883347)
സന്ദര്‍ശക കൗണ്ടര്‍ : 73