പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വിവരാവകാശ കമ്മീഷനിൽ തീർപ്പാക്കാത്ത രണ്ടാമത്തെ അപ്പീലുകളുടെയും പരാതികളുടെയും എണ്ണം ഏതാണ്ട് പകുതിയായി കുറഞ്ഞു

Posted On: 07 DEC 2022 3:17PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 7, 2022  

കേന്ദ്ര വിവരാവകാശ കമ്മീഷനിൽ തീർപ്പുകൽപ്പിക്കാത്ത രണ്ടാമത്തെ അപ്പീലുകളുടെയും പരാതികളുടെയും എണ്ണം 2021ലെ 38,116ൽ നിന്ന് 2022 നവംബർ 30 വരെ പകുതിയോളം കുറഞ്ഞ് 19,289 ആയി.

2021 മാർച്ച് 31 വരെ രണ്ടാമത്തെ അപ്പീലുകളുടെയും പരാതികളുടെയും എണ്ണം 38,116 ആയിരുന്നു. ഇത് 2022 മാർച്ച് 31 ന് 29,213 ആയും, 2022 നവംബര് 30 ഓടെ 19,289 ആയും കുറഞ്ഞുവെന്ന് ലോക്‌ സഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ  കേന്ദ്ര പേഴ്‌സണൽ-പൊതു പരാതികൾ-പെൻഷൻ സഹമന്ത്രി, ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

വിവരാവകാശ നിയമത്തിന് കീഴിലുള്ള അപ്പീലുകൾ/പരാതികൾ എന്നിവയെക്കുറിച്ചുള്ള സംസ്ഥാന തിരിച്ചുള്ള ഡാറ്റ അതത് സംസ്ഥാന സർക്കാരുകളാണ് പരിപാലിക്കുന്നതെന്ന് ഡോ ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

 

2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 15 പ്രകാരം, സംസ്ഥാന വിവരാവകാശ കമ്മീഷനിലെ ഇൻഫർമേഷൻ കമ്മീഷണർമാരുടെ ഒഴിവുകൾ നികത്തുന്നത് അതത് സംസ്ഥാന സർക്കാരുകളുടെ വിഷയമാണ്. സംസ്ഥാന വിവരാവകാശ കമ്മീഷനുകളിലെ ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇൻഫർമേഷൻ കമ്മീഷണർമാരുടെയും ഒഴിവുകളെ സംബന്ധിക്കുന്ന ഡാറ്റ സംസ്ഥാനങ്ങളാണ് പരിപാലിക്കുന്നത്.
 
**********************************************
 
RRTN
 
 

(Release ID: 1881391) Visitor Counter : 161
Read this release in: English