പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഖേലോ ഇന്ത്യ വനിതാ വുഷു ദക്ഷിണ മേഖലാ ലീഗ് കോഴിക്കോട്ട് തുടങ്ങി
Posted On:
28 NOV 2022 8:04PM by PIB Thiruvananthpuram
തിരുവനന്തപുരം : 28 നവംബര്‍ , 2022

ഖേലോ ഇന്ത്യ വനിതാ വുഷു ലീഗ് ദക്ഷിണ മേഖലാ മത്സരം കോഴിക്കോട് വി കെ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിച്ചു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഗോവ, ഒഡീഷ, തെലങ്കാന, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആതിഥേയ കേരളം എന്നിവിടങ്ങളിൽ നിന്നുള്ള 700-ഓളം കളിക്കാരും ഒഫീഷ്യലുകളും ഈ നാലു ദിവസത്തെ ലീഗിൽ (2022 നവംബർ 27 മുതൽ 30 വരെ) പങ്കെടുക്കുന്നു.

കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും മുൻ മേയറുമായ ശ്രീ ഒ രാജഗോപാലൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വുഷു അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സിഇ ഒ ശ്രീ. സുഹേൽ അഹമ്മദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
--ND--
(Release ID: 1879623)
Visitor Counter : 144