പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി ആർ എൻ സിംഗ് ചുമതലയേറ്റു

Posted On: 08 NOV 2022 5:30PM by PIB Thiruvananthpuram

 

ദക്ഷിണ റെയിൽവേയുടെ ജനറൽ മാനേജരായി ശ്രീ ആർ എൻ സിംഗ് 2022 നവംബർ 7-ന് ചുമതലയേറ്റു. 1986 ബാച്ചിലെ ഐആർഎസ്ഇ കേഡറിലെ (ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് എഞ്ചിനീയേഴ്‌സ്) ഉദ്യോഗസ്ഥനായ ശ്രീ ആർ എൻ സിംഗ് ഡൽഹി ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ,  ഡിഎഫ്സിസിഐഎൽ (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടർ തുടങ്ങി ഇന്ത്യൻ റെയിൽവേയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സുപ്രധാന എക്‌സിക്യൂട്ടീവ്, മാനേജ്‌മെന്റ് പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി ചുമതലയേൽക്കുന്നതിന് മുമ്പ് ശ്രീ ആർ.എൻ. സിംഗ് റെയിൽവേ മന്ത്രാലയത്തിലെ അടിസ്ഥാനസൗകര്യ പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ,  റെയിൽവേ ബോർഡിലെ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

--NS--


(Release ID: 1874501) Visitor Counter : 123


Read this release in: English