പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കൊച്ചി റീജിയണൽ പാസ്പോര്ട്ട് ഓഫീസിനു കീഴിലുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ നവംബർ 5 ന് (ശനി) പിസിസി അപേക്ഷകൾ സ്വീകരിക്കും

Posted On: 03 NOV 2022 2:49PM by PIB Thiruvananthpuram

 


കൊച്ചി: നവംബർ 03, 2022

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ (പിസിസി) അപ്രതീക്ഷിതമായ ഡിമാൻഡ് പരിഹരിക്കുന്നതിനായി, 2022 നവംബർ 5-ന് (ശനി) അഞ്ച് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (ആലപ്പുഴ, ആലുവ, കൊച്ചി, കോട്ടയം, തൃശൂർ) പിസിസി അപേക്ഷകൾ സ്വീകരിക്കാനും പ്രോസസ്സ് ചെയ്യാനും തീരുമാനിച്ചതായി  റീജിയണൽ പാസ്പോര്ട്ട് ഓഫീസർ അറിയിച്ചു

അതനുസരിച്ച്, കൊച്ചി ആർ‌പി‌ഒയുടെ അധികാരപരിധിയിൽ താമസിക്കുന്ന പി‌സി‌സി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് (www.passportindia.gov.in) ഇപ്പോൾ അപേക്ഷിക്കാം. കൂടാതെ 2022 നവംബർ 5-ന് അപ്പോയിന്റ്‌മെന്റ് എടുക്കുകയും നിശ്ചിത സമയത്ത് അതത് പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ എത്തിച്ചേരുകയും ചെയ്യണം. സേവനം ലഭ്യമാക്കുന്നതിനുള്ള അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.

*******

(Release ID: 1873421) Visitor Counter : 19
Read this release in: English