പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേന്ദ്ര മന്ത്രി വി. മുരളീധരൻ ഒക്‌ടോബർ 24, 25 തീയതികളിൽ സെനഗൽ സന്ദർശിക്കും

Posted On: 22 OCT 2022 3:27PM by PIB Thiruvananthpuram

സമാധാനവും സുരക്ഷയും സംബന്ധിച്ച ഡാകർ ഇന്റർനാഷണൽ ഫോറത്തിന്റെ എട്ടാമത് പതിപ്പിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ 2022 ഒകേ്ടാബർ 24,25 തീയതികളിൽ റിപ്പബ്ലിക് ഓഫ് സെനഗലിൽ ഔദ്യോഗിക സന്ദർശനം നടത്തും.

സന്ദർശന വേളയിൽ, സമാധാനവും സുരക്ഷയും സംബന്ധിച്ച ഡാകർ ഇന്റർനാഷണൽ ഫോറത്തിന്റെ എട്ടാമത് പതിപ്പിനെ  കേന്ദ്ര സഹമന്ത്രി അഭിസംബോധന ചെയ്യും . 2014 മുതൽ വർഷം തോറും നടക്കുന്ന ഡാക്കർ ഫോറം ആഫ്രിക്കയിലെ തീരുമാനം എടുക്കുന്നവർ ഉൾപ്പെട്ടുന്നവർക്ക് വേണ്ടിയുള്ള ഒരു സുപ്രധാന പരിപാടിയാണ്. ഇതാദ്യമായാണ് മന്ത്രിതലത്തിൽ ഇന്ത്യ ഈ ഫോറത്തിൽ പങ്കെടുക്കുന്നത്.

ആഫ്രിക്കയെ സംബന്ധിക്കുന്ന സമാധാനം, സുരക്ഷ, വികസന പ്രശ്‌നങ്ങൾ എന്നിവയ്ക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യത്തിന് അടിവരയിടുന്നതാണ് ഡാകർ ഫോറത്തിലെ കേന്ദ്ര സഹമന്ത്രിയുടെ പങ്കാളിത്തം . ആഫ്രിക്കയുമായുള്ള ഇടപഴകൽ കരുത്തുറ്റതും ആഴത്തിലുള്ളതുമാക്കാനുള്ള ഇന്ത്യയുടെ നയത്തിന് അനുസൃതം കൂടിയാണ് ഈ സന്ദർശനം.

 

***

 


(Release ID: 1870238) Visitor Counter : 45


Read this release in: English