വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
28 AUG 2022 7:40PM by PIB Thiruvananthpuram
കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറൊ ഓഫ് കമ്മ്യുണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസ് വൈക്കം നഗരസഭാ പുഴവായികുളങ്ങര വാർഡുമായി ചേർന്ന് കേന്ദ്ര ക്ഷേമ പദ്ധതികള കുറിച്ച് ദ്വിദിന ബോധ വൽകരണ പരിപാടി സംഘടിപ്പിച്ചു. പുഴവായികുളങ്ങര ക്ഷേത്ര ഹാളിൽ വെച്ച് നടന്ന ചടങ്ങ് വൈക്കം മുനിസിപ്പൽ ചെയർപെഴ്സൻ ശ്രീമതി രാധിക ശ്യാം ഉൽഘാടനവും മുനിസിപ്പൽ വൈസ് ചെയർമാൻ പി ടി സുഭാഷ് ആദ്യക്ഷവും വഹിച്ചു. സ്കിൽ ഇൻഡ്യ മിഷൻ വിഷയത്തിൽ ബോധവൽകരണ ക്ലാസ്സ് , ആസാദി കാ അമ്യത മഹോൽസവ് പ്രശ്നോത്തരി മൽസരം, കലാപരിപാടി തുടങ്ങിയവ് ബോധവൽകരണ പരിപാടിയുടെ ഭാഗമായി സംഘടിപിച്ചു.
വൈക്കം നഗരസഭ VMC-12 കൗൺസിലർ ശ്രീ. എം കെ മഹേഷ്, കൗൺസിലർ ശ്രീമതി രേണുക രതീഷ് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, കോട്ടയം അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീമതി സുധാ എസ്.നമ്പൂതിരി, വൈക്കം ശ്രീ മഹാദേവ കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീമതി നിധിയ, കോട്ടയം ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ശ്രീ ടി സരിൽ ലാൽ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
ദ്വിദിന പരിപായോടനുബന്ധിച്ച് ശ്രീ മഹാദേവ കോളേജിലെ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യത്തിന്റെ 75- വർഷം എന്ന് വിഷയത്തിൽ പ്രസംഗ മൽസരവും ഉപന്യാസ മൽസരവും സഘടിപ്പിച്ചു.
***
( റിലീസ് ഐ.ഡി: 1862830)
സന്ദര്‍ശക കൗണ്ടര്‍ : 46