പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ദേശീയ വിദ്യാഭ്യാസ നയം : ഇഗ്‌നോ പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് പരിപാടി സംഘടിപ്പിക്കും

പോസ്റ്റഡ് ഓണ്‍: 05 SEP 2022 1:44PM by PIB Thiruvananthpuram

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ  ആഭിമുഖ്യത്തില്‍  കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്കായി ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 ആസ്പദമാക്കി ആറ് ദിവസത്തെ പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് പരിപാടി സംഘടിപ്പിക്കും.  പ്രോഗ്രാം വിവിധ ബാച്ചുകളായി ആണ് നടത്തുക. താല്പര്യമുള്ള  അധ്യാപകര്‍ക്ക് അനുയോജ്യമായ ഏത് ബാച്ചിലും രജിസ്റ്റര്‍
ചെയ്യാം. പ്രവേശനത്തിനുള്ള അപേക്ഷകള്‍ https://ignou-nep-pdp.samarth.ac.in/  എന്ന ലിങ്ക് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം 

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഈ സര്‍ട്ടിഫിക്കറ്റ് യുജിസി  നിഷ്‌കര്‍ഷിച്ച  മറ്റ് കരിയര്‍ അഡ്വാന്‍സ്‌മെന്റ്‌ പ്രോഗ്രാമുകള്‍ക്ക് തുല്യമായിരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവൃത്തിക്കുന്ന എല്ലാ  അധ്യാപകര്‍ക്കും ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 സംബന്ധിച്ച  ഈ പ്രൊഫഷണല്‍ ഡെവലപ്‌മെന്റ്  പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാനും പങ്കെടുക്കാനും കഴിയും.                     
                 
വിശദവിവരങ്ങള്‍ക്കായ് ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി ബില്‍ഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം-695 002 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.ഫോണ്‍:0471-2344113/2344120/9447044132. ഇമെയില്‍: rctrivandrum@ignou.ac.in.

*** 

 


( റിലീസ് ഐ.ഡി: 1856788) സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക: English