പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

ദേശീയ കായികദിനാചരണത്തിന്റെ ഭാഗമായ മീറ്റ് ദ ചാമ്പ്യന്‍ പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള ശ്രീശങ്കർ  മുരളിയും

Posted On: 28 AUG 2022 12:41PM by PIB Thiruvananthpuram

ദേശീയ കായികദിനത്തോടനുബന്ധിച് സംഘടിപ്പിക്കുന്ന മീറ്റ് ദ ചാമ്പ്യന്‍ പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള ശ്രീശങ്കർ  മുരളിയും.  ബർമിംഗ്ഹാം കോമൺവെൽത്ത്  ഗെയിംസിൽ  ലോംഗ്  ജമ്പിൽ  വെള്ളിമെഡൽ നേടിയ ശ്രീശങ്കർ  മുരളി  തിരുവനന്തപുരം പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് . 

ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ ജന്മവാർഷിക ദിനമായ ഓഗസ്റ്റ് 29നാണ് ദേശീയ കായികദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 25 മീറ്റ് ദ ചാമ്പ്യന്‍ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച 25 വിദ്യാര്‍ത്ഥികളെയാണ് ഈ പരിപാടിയിലൂടെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം മുതല്‍ ജമ്മു, അസ്സം വരെ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്ന് വിവിധ സ്‌കൂളുകളിലെ 25 വിദ്യാര്‍ത്ഥികളെയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

--ND--



(Release ID: 1854988) Visitor Counter : 78


Read this release in: English