പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ചക്കയുടെയും അതിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹന  പരിപാടി APEDA സംഘടിപ്പിച്ചു

प्रविष्टि तिथि: 22 JUL 2022 8:30PM by PIB Thiruvananthpuram

 

കൊച്ചി , ജൂലൈ 22, 2022 

അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) എറണാകുളത്ത് 'ചക്കയുടെയും അതിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹനം' സംബന്ധിച്ച പരിപാടി   സംഘടിപ്പിച്ചു. കേരള  കൃഷി ഡയറക്ടർ ശ്രീ.ടി.വി.സുഭാഷ്  പരിപാടിയിൽ  വിശിഷ്ടാതിഥിയായിരുന്നു. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ  മേഖലയെക്കുറിച്ചും സസ്യാധിഷ്ഠിത മാംസ ഉൽപന്നങ്ങളെക്കുറിച്ചും കേരളത്തിൽ നിന്നുള്ള ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിൽ പിന്തുണ നൽകുന്നതിനെക്കുറിച്ചും APEDA സെക്രട്ടറി ഡോ. സുധാംശു സംസാരിച്ചു .APEDA ബോർഡ് അംഗം ശ്രീ കെ കെ പിള്ള, കയറ്റുമതിക്കാർ, കേരള സർക്കാരിന്റെ കൃഷി വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു.

ചക്കയുടെ വിപുലമായ കയറ്റുമതി സാധ്യതകളെ കുറിച്ച് കൊച്ചി റീജിയണൽ ഓഫീസിലെ APEDA എജിഎം റീജിയണൽ ഹെഡ്  ശ്രീമതി സിമി ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. പത്തനംതിട്ടയിലെ ഐസിഎആർ-കെവികെ (കാർഡ്) യിലെ സബ്ജക്ട് സ്പെഷ്യലിസ്റ്റ് ഡോ.റിൻസി കെ എബ്രഹാം ‘ചക്കയിലെ മൂല്യവർദ്ധനവിനെക്കുറിച്ചുള്ള നൂതന സാങ്കേതിക വിദ്യകൾ’ എന്ന വിഷയത്തിൽ ഒരു സംക്ഷിപ്ത വിവരണം നൽകി.

ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ചക്ക ഉത്പാദിപ്പിക്കുന്ന പ്രധാന ജില്ലകളിലെ കർഷകരും  കേരളത്തിൽ നിന്നുള്ള കയറ്റുമതിക്കാരും പരിപാടിയിൽ പങ്കെടുത്തു.ചക്ക ബിരിയാണി, പ്രമേഹ സൗഹൃദ ചക്ക കുക്കീസ്, പോഷക സമ്പുഷ്ടമായ ചക്കപ്പൊടി, ബർഗർ പാറ്റീസ്, ചക്ക പുട്ടുപൊടി, ചപ്പാത്തി മാവ്, മിക്സ്ചർ, ജാം, സ്ക്വാഷ്, പാസ്ത തുടങ്ങിയ തനത് ഉൽപ്പന്നങ്ങളുടെ ഒരു നിര പരിപാടിയിൽ പ്രദർശിപ്പിച്ചു.

ചക്ക ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഇന്ത്യയിലെ ഒരു പ്രധാന സംസ്ഥാനമായി മാറാൻ കേരളത്തിന് അപാരമായ സാധ്യതകളുണ്ട് .നാഷണൽ ഹോർട്ടികൾച്ചറൽ ബോർഡിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021-22ൽ (മുൻകൂർ കണക്കുകൾ പ്രകാരം), ചക്ക ഉൽപാദനത്തിൽ 14.01% വിഹിതവുമായി കേരളം രണ്ടാം സ്ഥാനത്താണ്.
 


(रिलीज़ आईडी: 1844677) आगंतुक पटल : 22
इस विज्ञप्ति को इन भाषाओं में पढ़ें: English