വിദ്യാഭ്യാസ മന്ത്രാലയം
ഓപ്പണ്‍ സ്‌കൂളിംഗ് പ്രവേശനം ജൂലായ് 31 വരെ നീട്ടി
प्रविष्टि तिथि:
21 JUL 2022 5:36PM by PIB Thiruvananthpuram
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങില്‍ (എന്‍. ഐ. ഒ.എസ്) ഈ വര്‍ഷം തന്നെ പഠനം പൂര്‍ത്തിയാക്കുവാന്‍ ഓണ്‍ലൈണ്‍ അഡ്മിഷന്‍, സ്ട്രീം 2 യില്‍ പ്രവേശനം 2022 ജൂലൈ 31 വരെ നീട്ടി.
അംഗീകൃത ബോര്‍ഡുകളുടെ സെക്കന്ററി/സീനിയര്‍ സെക്കന്ററി (ക്ലാസ് 10/12) പൊതു പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കാത്തവര്‍ക്കും ഹാള്‍ ടിക്കറ്റ് കൈപ്പറ്റിയിട്ടും പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാം.
എന്‍. ഐ. ഒ.എസ് ഒക്‌ടോബര്‍/നവംബര്‍, 2022 ല്‍ നടത്തുന്ന പൊതു പരീക്ഷയില്‍ പങ്കടുക്കുവാന്‍ ഓണ്‍ലൈണ്‍ അഡ്മിഷന്‍, സ്ട്രീം 2 യില്‍ പ്രവേശനം 2022 ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്യാം. ഒക്‌ടോബര്‍/നവംബര്‍ പൊതു പരീക്ഷയുടെ ഫലം ഡിസംബര്‍ മാസത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്ട്രഷന്‍ ഓണ്‍ ലൈന്‍ വഴി മാത്രമാണ്. രജിസ്റ്റര്‍ ചെയ്യാന്‍ sdmis.nios.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കോള്‍ കേരള എന്നിവ കൂടാതെ മറ്റു ചില അംഗീകൃത ബോര്‍ഡുകളില്‍ നിന്നും പാസായി രണ്ടു വിഷയങ്ങളുടെ മാര്‍ക്കും എന്‍. ഐ. ഒ.എസിലേക്ക് മാറ്റിയെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് rckochi@nios.ac.in എന്ന ഇമെയിലിലും 0488-2310032/9746888988 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
(रिलीज़ आईडी: 1843521)
आगंतुक पटल : 53