പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ചണ ഉൽപ്പന്ന മേള തുടങ്ങി
Posted On:
19 JUN 2022 6:33PM by PIB Thiruvananthpuram
കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ചണ ബോര്‍ഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചണ ഉൽപ്പങ്ങളുടെ മേളയ്ക്ക് തിരുവനന്തപുരത്തു് ശ്രീമൂലം ക്ല ബ്ബിൽ തുടക്കമായി. പരിസ്ഥിതി സൗഹൃദ ബദൽ ഉൽപന്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ മേളയിൽ ചണ അലങ്കാര ഉൽപ്പന്നങ്ങളായ കരകൗശലവസ്തുക്കൾ, ചണ പാവകൾ, ചണനാരു കൊണ്ടുള്ള ബാഗുകൾ,തുണിത്തരങ്ങൾ, പാദരക്ഷകൾ, പരിസ്ഥിതി സൗഹൃദ ചണ ഉപഭോക്തൃ ഉൽപ്പന്നങ്ങൾ തുടങ്ങിയവ പ്രർശിപ്പിച്ചുട്ടുണ്ട്.
ശ്രീമുലം ക്ലബ്ബ് പ്രസിഡന്റ് ശ്രീ. വിവിയൻ തോമസ് മേള ഉദ്‌ഘാടനം ചെയ്തു. ദേശീയ ചണ ബോർഡ്, കൊൽക്കത്ത ഡയറക്ടർ (മാർക്കറ്റിംഗ്) , ലെഫ്റ്റനന്റ് കേണൽ രോഹിത് ബി.എസ്. ടൈറ്റസ്, ദക്ഷിണ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ടി.അയ്യപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
പ്രദർശനം ജൂൺ 24 വരെ നീണ്ടു നിൽക്കും. രാവിലെ 10 മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും.
--ND--
(Release ID: 1835333)
Visitor Counter : 57