പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ലോക കാലാവസ്ഥാ ദിനം 2022 ആഘോഷിക്കും
പോസ്റ്റഡ് ഓണ്‍:
22 MAR 2022 11:45AM by PIB Thiruvananthpuram
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ കേന്ദ്രം, തിരുവനന്തപുരം നാളെ (മാർച്ച് 23 ന് ) ലോക കാലാവസ്ഥാ ദിനം 2022 ആചരിക്കും, ഈ വർഷത്തെ പ്രമേയം "മുന്നറിയിപ്പും നേരത്തെയുള്ള പ്രവർത്തനവും - ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള ജല കാലാവസ്ഥാ വിവരങ്ങൾ" എന്നതാണ്. ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഒബ്സർവേറ്ററി ഹിൽസിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓഫീസ് ഉച്ചയ്ക്ക് 2 മുതൽ 5 വരെ പൊതുജനങ്ങൾക്കായി തുറന്ന് നൽകും. കൂടുതൽ വിവരങ്ങൾക്ക് 0471 2322894,2322471,2330025 എന്ന ഫോൺ നമ്പറുകളിലോ mc.trv@imd.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാം.
-NS-
( റിലീസ് ഐ.ഡി: 1808031)
സന്ദര്‍ശക കൗണ്ടര്‍ : 49