പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ആലപ്പുഴയിലെ ത്രിതല കേര കര്‍ഷക കൂട്ടായ്മകളുടെ പ്രവര്‍ത്തനം മാതൃകാപരം
प्रविष्टि तिथि:
09 MAR 2022 2:45PM by PIB Thiruvananthpuram
ത്രിതല കേര കര്‍ഷക കൂട്ടായ്മകളുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് കേന്ദ്ര കൃഷി കര്‍ഷകക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. അഭിലാഷ് ലിഖി. ആലപ്പുഴയിലെ എഴുപുന്നയില്‍ നാളികേര വികസന ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തീരദേശ നാളികേര ഉല്‍പാദക ഫെഡറേഷന്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി സംവദിച്ചു.
ബോര്‍ഡ് രൂപീകരിച്ചിട്ടുള്ള ത്രിതല കേര കര്‍ഷക കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. നാളികേരോല്‍പാദക സംഘങ്ങളും,ഫെഡറേഷനുകളും ഉത്പാദക കമ്പനികളും കൂട്ടായി കേര കൃഷി മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും കര്‍ഷകര്‍ക്കിടയില്‍ നടപ്പാക്കുകയും ചെയ്യുന്ന ഈ സംവിധാനം നൂതനമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ കേന്ദ്ര ഏജന്‍സികള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് നാളികേര കര്‍ഷകരുമായി ഡോ. ലിഖി ചര്‍ച്ച നടത്തി. കേന്ദ്ര പദ്ധതി പ്രകാരം 10000 കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ രൂപീകരിക്കുന്നതിലെ വ്യവസ്ഥകള്‍ക്കു വിധേയമായി നാളികേര ഉല്‍പാദക ഫെഡറേഷനെ ഉടന്‍ തന്നെ കമ്പനിയാക്കി ഉയര്‍ത്തുന്നതിനുള്ള പിന്തുണയും അദ്ദേഹം ഉറപ്പു നല്‍കി.
എഴുപുന്ന ഗ്രാമത്തിലെ 8 നാളികേര ഉല്‍പാദക സംഘങ്ങളുടെ കൂട്ടായ്മയാണ് തീരദേശ നാളികേര ഉല്‍പാദക ഫെഡറേഷന്‍. നാളികേര വികസന ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍ തീരദേശ ഫെഡറേഷനിലൂടെ നടപ്പിലാക്കി വരുന്നു.
-ND-
(रिलीज़ आईडी: 1804321)
आगंतुक पटल : 174
इस विज्ञप्ति को इन भाषाओं में पढ़ें:
English