പോസ്റ്റഡ് ഓണ്‍:
30 DEC 2021 6:06PM by PIB Thiruvananthpuram
തിരുവനന്തപുരം ആകാശവാണി അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ലേഖാ ഗോപാൽ വിരമിക്കുന്നു . 38 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഇന്ന് ( ഡിസംബർ 31,2021) നാണ് വിരമിക്കുന്നത് . ആകാശവാണി കോഴിക്കോട്, തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രം , ആകാശവാണി തിരുവനന്തപുരം, ആകാശവാണിയുടെയും ദൂരദര്ശന്റെയും പ്രാദേശിക പരിശീലന കേന്ദ്രം , ആകാശവാണി കൊച്ചി എഫ് എം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .