ഷിപ്പിങ് മന്ത്രാലയം
വര്‍ഷാന്ത്യ അവലോകനം
തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം
Posted On:
21 DEC 2021 1:06PM by PIB Thiruvananthpuram
- അടുത്ത ദശകത്തില്‍ സമുദ്രമേഖലയില്‍ നേടിയെടുക്കേണ്ട ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മാരിട്ടൈം ഇന്ത്യാ വിഷന്‍ 2030 2021 മാര്‍ച്ച് 2 മുതല്‍ മൂന്നുദിവസത്തേയ്ക്ക് നടന്ന 'മാരിടൈം ഇന്ത്യ ഉച്ചകോടി 2021'ല്‍ പ്രധാനമന്ത്രി പുറത്തിറക്കി.
- സമുദ്രസുരക്ഷയും രക്ഷപ്പെടല്‍ ശേഷിയും പരിസ്ഥിതി സംരക്ഷണവും മെച്ചപ്പെടുത്തുന്നതിനുള്ള വിവരസംവിധാനവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
- ഉച്ചകോടിയില്‍ വിവിധ വിഭാഗങ്ങളിലായി 3.39 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങളും ഒപ്പുവച്ചു.
- ഉഡാന്‍ പദ്ധതിക്ക് കീഴില്‍ ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ക്കുള്ളില്‍ സീപ്ലെന്‍ സേവനത്തിനുള്ള ധാരണാപത്രം 2021 ജൂണ്‍ 15ന് തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയവും വ്യോമയാന മന്ത്രാലയും തമ്മില്‍ ഒപ്പുവച്ചു.
- പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ വ്യാപാര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പൊതു സ്വകാര്യ പങ്കാളിത്തത്തിനുള്ള ഒരു മാതൃകാ കണ്‍സഷന്‍ കരാര്‍ ഉണ്ടാക്കി.
- പരാതി പരിഹാരത്തിനായി ഇന്ത്യയിലെ സ്വകാര്യ തുറുമഖ അസോസിയേഷനായ ഇപ്പാറ്റയും ഇന്ത്യന്‍ പോര്‍ട്ട് അസോസിയേഷനും തമ്മില്‍ സരോദ്-പോര്‍ട്ട് എന്ന സംവിധാനത്തിന് രൂപം നല്‍കി.
- മാരിടൈം ഇന്ത്യാ വിഷന്‍ 2030ല്‍ 3 ലക്ഷം മുതല്‍ 3.5 ലക്ഷം കോടി രൂപയുടെ വരെ നിക്ഷേപേക്ഷമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് പുറമെയാണിത്.
തുറമുഖ മേഖല
- പ്രധാനപ്പെട്ട തുറമുഖങ്ങളെല്ലാം തന്നെ സുപ്രധാനമായ എക്‌സിം പ്രക്രിയകളുടെ ഡിജിറ്റൈസേഷനില്‍ വലിയ കുതിപ്പ് നടത്തി. ഇ-ഇന്‍വോയിസ്, ഇ-പേയ്‌മെന്റ്, ഇ-ഡെലിവറി ഓര്‍ഡര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
- നിലവിലുള്ള പ്രാദേശിക ആവശ്യങ്ങള്‍ നഷ്ടപ്പെടാതെ തന്നെ അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള തുറമുഖ പരിസ്ഥിതി സംവിധാനമൊരുക്കുന്നതിനായി മുംബൈ, ചെന്നൈ, ദീന്‍ദയാല്‍, പരാദിപ്, ഹാല്‍ദിയ പോര്‍ട്ട് ഉള്‍പ്പെടെയുള്ള കൊല്‍ക്കത്തയിലേതും ചേര്‍ത്ത് പ്രധാനപ്പെട്ട അഞ്ചു തുറമുഖങ്ങളില്‍ ഒരു എന്റര്‍പ്രൈസ് ബിസിനസ് സംവിധാനം (ഇ.ബി.എസ്) നടപ്പാക്കി.
- പാരാദിപ് തുറമുഖത്തിന്റെ പടിഞ്ഞാറേ ഡോക്കിലെ ആന്തരിക ഹാര്‍ബര്‍ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ആഴം കൂട്ടുന്നതിനുമായി പൊതുസ്വകാര്യ പങ്കാളിത്തതോടെ 3004.63 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.
- ദി മേജര്‍ പോര്‍ട്ട് അതോറിറ്റീസ് നിയമം 2021 (2021ലെ 1) 2021 നവംബര്‍ 3 മുതല്‍ നിലവില്‍ വന്നു. നിയമത്തിന് കീഴിലുള്ള അഞ്ച് ചട്ടങ്ങളും 2021 നവംബര്‍ 23ന് ഗസറ്റില്‍ വിജ്ഞാപനം ചെയ്തു.
- തൂത്തുക്കുടിയിലെ വി.ഒ.സി തുറമുഖത്തിലെ 8 വരികളുള്ള കോരംപള്ളംപാലവും റെയില്‍വേ മേല്‍പാലവും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുകയും 5 മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റിന് തറക്കല്ലിടുകയും ചെയ്തു.
- കാമരാജര്‍ തുറമുഖത്ത് സ്ഥാപിച്ച മൊബൈല്‍ എക്‌സ്-റേ കണ്ടൈന്നര്‍ സ്‌കാനര്‍ സംവിധാനം 2021 ജൂലൈ 1ന് ഉദ്ഘാടനം ചെയ്തു. ചെന്നൈ കസ്റ്റംസ് ഡിവിഷനാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.
- ഇന്ത്യാ ബംാദേശ് സൗഹൃദ ഊര്‍ജ്ജ കമ്പനി ലിമിറ്റഡിന്റെ ഭാഗമായി സ്ഥാപിച്ച രാംപാല്‍ ഊര്‍ജ്ജ കേന്ദ്രത്തിലേക്കുള്ള ആദ്യ കല്‍ക്കരി കയറ്റുമതിയുടെ നീക്കം കൊല്‍ക്കത്ത ശ്യാമപ്രസാന് മുഖര്‍ജി പോര്‍ട്ടിലെ എന്‍.എസ്. ഡോക്കില്‍ നിന്നും 2021 ജൂലൈ 2ന് പുറപ്പെട്ടു.
- ഇന്ത്യയിലെ പ്രമുഖ കണ്ടൈന്നര്‍ കൈകാര്യം ചെയ്യുന്ന തുറമുഖങ്ങളില്‍ ഒന്നായ ജവഹല്‍ലാല്‍ നെഹ്രു തുറമുഖത്തിലെ പുതുതായി നിര്‍മ്മിച്ച തീര ബെര്‍ത്തിന്റെ പരിശീലന പ്രവര്‍ത്തനം 2021 ജൂലൈ 9ന് തുടക്കം കുറിച്ചു.
- ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ടില്‍ നിന്നുള്ള ഡാര്‍ഫ് (ചെറിയ) തീവണ്ടിയുടെ ഫ്‌ളാഗ് ഓഫ് കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ 2021 സെപ്റ്റംബര്‍ 20ന് നിര്‍വഹിച്ചു.
- കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത സഹമന്ത്രി ശ്രീ വി ശാന്തനു ഠാക്കുര്‍ വിശാഖപട്ടണം പോര്‍ട്ടിന്റെ എച്ച്-7നില്‍ മുതല്‍ കോണ്‍വന്റ് ജംഗ്ഷന്‍ വരെയുള്ള ഗ്രേഡ് വിഭജനം ഉദ്ഘാടനം ചെയ്യുകയും 'ക്രൂയിസ് ടെര്‍മിനലിന്റെ വികസനത്തിന് തറക്കല്ലിടുകയും ചെയ്തു.
ഉള്‍നാടന്‍ ജലപാത
- അസ്സമിലെ മഹാബാഹു ബ്രഹ്മപുത്രയ്ക്ക് 2021 ഫെബ്രുവരി 18ന് പ്രധാനമന്ത്രി ഡിജിറ്റലായി സമാരംഭം കുറിയ്ക്കുകയും ഒപ്പം നിരവധി പുതിയ മുന്‍കൈകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
- ന്യുമലിഗഡ് റിഫൈനറിക്ക് വേണ്ടിയുള്ള കാര്‍ഗോകള്‍ കൊണ്ടുവരുന്നതിനായി ന്യുമലിഗഡ് റിഫൈനറി ലിമിറ്റഡുമായും
- ആസ്സമിലെ ഗോഹട്ടി പാണ്ടുവിലുള്ള കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ ഉപസ്ഥപാനമായ ഹൂി കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡിന് കപ്പല്‍ അറ്റകുറ്റപണി സൗക്യ പദ്ധതിക്കായും
- കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ഡബ്ല്യു.എ.ഐ) 2021 ഓഗസ്റ്റ് 26ന് ധാരണാപത്രങ്ങള്‍ ഒപ്പിട്ടു.
- ''ജലപാതകള്‍ വളര്‍ച്ചയുടെ യന്ത്രങ്ങള്‍' എന്നതില്‍ തല്‍പരകക്ഷികളുടെ ഒരു കോണ്‍€േവ് 2021 ഓഗസ്റ്റ് 27ന് സംഘടിച്ചു. കേന്ദ്ര തുറമുഖ മന്ത്രിയൂം ഇതില്‍ പങ്കെടുത്തു.
- ദേശീയ ജലപാതകള്‍ വഴിയുള്ള ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കപ്പെടുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള 37.22 ദശലക്ഷം ടണിന്റെ സ്ഥാനത്ത് ഈ വര്‍ഷം അതേസമയത്ത് 54.03 ദശലക്ഷം ടണ്‍ ചരക്ക് നീക്കം നടന്നു.
- ഉള്‍നാടന്‍ ജലപാത ഗതാഗതത്തിന് ഒരു പുതുയുഗം സമ്മാനിക്കുന്നതിന് വേണ്ടിയൂം സൗഹൃദപരവും വ്യാപാരം സുഗമമാക്കലിനുള്ള നിയമപരമായ ചട്ടക്കൂടിനായി 100 വര്‍ഷം പഴക്കമുള്ള ഇന്‍ലാന്റ് വെസല്‍ ആക്ട് മാറ്റികൊണ്ട് ഇന്‍ലാന്റ് വെസല്‍ ബില്‍ 2021 പാര്‍ലമെന്റ് പാസാക്കി.
ഷിപ്പിംഗ് മേഖല
- ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ വജ്രജൂബിലി ആഘോഷത്തിന്റെയും അന്താരാഷ്ട്ര വനിതാ ദിന ആചരണത്തിന്റെയും ഭാഗമായി പൂര്‍ണ്ണമായും വനിതാ സെയിലിംഗ് ഓഫീസര്‍മാര്‍ നിയന്ത്രിക്കുന്ന ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ കാരിയറായ എം.ടി സ്വര്‍ണ്ണകൃഷ്ണ മന്ത്രി മന്‍സുഖ് മാണ്ഡ്യവ ഫ്‌ളാഗ് ഓഫ് ചെയ്തു.
- സിന്ധുവെന്ന് നാമകരണം ചെയ്തിട്ടുള്ള ആദ്യത്തെ 500 പാക്‌സ് കം 150 ടണ്‍ ചരക്ക് വെസല്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ഭരണകൂടത്തിന് 2021 മാര്‍ച്ച് 27ന് കൈമാറി.
- വനിതകള്‍ മാത്രമടങ്ങുന്ന സംഘത്തിന്റെ എ.ടി സ്വര്‍ണ്ണകൃഷ്ണയിലുള്ള ചരിത്രപരമായ യാത്രയ്ക്ക് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് അഭിമാനകരമായ ദേശീയ മാരിടൈം ഡേ സെലിബ്രേഷന്‍ പുരസ്‌ക്കാരം സമ്മാനിച്ചു.
- ആഗോളപരമായ മികച്ച നടപടികള്‍ക്കും സാങ്കേതിക വികസനത്തിനുമായി 90 വര്‍ഷം പഴക്കമുള്ള ലൈറ്റ്ഹൗസ് നിയമം മാറ്റികൊണ്ട് ദി മാരിടൈം എയ്ഡ്‌സ് ടു നാവിഗേഷന്‍ ആക്ട് 2021 2021 ഓഗസ്റ്റ് 2ന് വിജ്ഞാപനം ചെയ്തു.
- ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഇന്ത്യന്‍ ഷിപ്പിംഗ് കമ്പനികളുടെ സബ്‌സിഡികള്‍ക്ക് 1624 കോടി രൂപ അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
- ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ക്കായി 2021 നവംബര്‍ 10ന് ''ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇണന്ത്യ ലാന്‍ഡ് ആന്റ് അസറ്റ് ലിമിറ്റഡ്'' എന്ന ഉപകകമ്പനിക്ക് രൂപം നല്‍കി.
- സമുദ്ര സുരക്ഷയും പരിസ്ഥിതി സംരക്ഷണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹകരണത്തിനായി ഇന്ത്യയും മാലിദ്വീപും തമ്മില്‍ 2021 സെപ്റ്റംബര്‍ 30ന് കരാറില്‍ ഏര്‍പ്പെട്ടു.
- കേരളത്തിലെ വലിയഴിക്കലിലുളള ലൈറ്റ് ഹൗസ് 2021 ഒക്‌ടോബര്‍ 30ന് കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രി ഉദ്ഘാടനം ചെയ്തു.
- കെട്ടികിടന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനും മുടങ്ങിക്കിടന്ന കാര്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുന്നതിനും 2021 ഒക്‌ടോബര്‍ 2 മുതല്‍ 30 വരെ തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയം പ്രത്യേക സംഘടിത പ്രവര്‍ത്തനങ്ങള്‍ നടത്തി.
- ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം 2021 മാര്‍ച്ച് മുതല്‍ 2022 ഓഗസ്റ്റ് വരെ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് രൂപം നല്‍കി. ഇതില്‍ പ്രധാന തുറമുഖങ്ങളിലെ പുതിയ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉള്‍പ്പെടും.
ND MRD
*****
(Release ID: 1783913)
Visitor Counter : 217