യുവജനകാര്യ, കായിക മന്ത്രാലയം
സായ് എല്‍എന്‍സിപി ദ്വിവത്സര സമ്മേളനം കേന്ദ്ര മന്ത്രി ശ്രീ. അനുരാഗ് സിംഗ് താക്കൂര്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോം വഴി ഉദ്ഘാടനം ചെയ്യും
പോസ്റ്റഡ് ഓണ്‍:
15 DEC 2021 5:56PM by PIB Thiruvananthpuram
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, കാര്യവട്ടം, തിരുവനന്തപുരം (സായ് എല്‍എന്‍സിപി റീജിയണ്‍) 2021 ഡിസംബര്‍ 16 മുതല്‍ 18 വരെ വെര്‍ച്വല്‍ മോഡില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കംപാരിറ്റീവ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്ടിന്റെ (ഐഎസ് സിപിഇഎസ്) 21-ാമത് ദ്വിവത്സര സമ്മേളനം സംഘടിപ്പിക്കും. 'കായിക വിദ്യാഭ്യാസം, കായികം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ അന്താരാഷ്ട്ര പശ്ചാത്തലത്തില്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സമ്മേളനം ഡിസംബര്‍ 16 ന് രാവിലെ 11:00 മണിക്ക് കേന്ദ്ര യുവജനകാര്യ, കായിക , വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോം വഴി ഉദ്ഘാടനം ചെയ്യും.
( റിലീസ് ഐ.ഡി: 1781830)
സന്ദര്‍ശക കൗണ്ടര്‍ : 87