വാര്ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനങ്ങളുടെ പ്രീ-സെല്ലിംഗ്/ബുക്കിംഗ് സംബന്ധിച്ച്
പോസ്റ്റഡ് ഓണ്:
30 NOV 2021 3:57PM by PIB Thiruvananthpuram
ഇന്ത്യയിൽ ഉപഗ്രഹ അധിഷ്ഠിത സേവനങ്ങൾ നൽകുന്നതിന്, ഇന്ത്യാ ഗവൺമെന്റിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്നുള്ള ലൈസൻസ് (കൾ) ആവശ്യമാണ്.
സ്റ്റാർലിങ്ക് എന്ന കമ്പനി ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങളുടെ പ്രീ-വിൽപ്പന/ബുക്കിംഗ് ആരംഭിച്ചതായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവരുടെ വെബ്സൈറ്റിൽ ബുക്ക് ചെയ്യുന്ന സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നല്കാനുള്ള ലൈസൻസ്/അംഗീകാരം സ്റ്റാർലിങ്ക് കമ്പനി നേടിയിട്ടില്ലെന്ന് ഇതിനാൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പൊതുജനങ്ങളെ അറിയിക്കുന്നു.
അതനുസരിച്ച്, സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾ നൽകുന്നതിനുള്ള ഇന്ത്യൻ റെഗുലേറ്ററി ചട്ടക്കൂട് അനുസരിച്ച് പ്രവർത്തിക്കാനും, ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ബുക്ക് ചെയ്യുന്നതിൽ നിന്നും/നല്കുന്നതിൽ നിന്നും ഒഴിവാകാനും ഗവണ്മെന്റ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്റ്റാർലിങ്ക് ഇത്തരം സേവനങ്ങൾ നല്കുന്നതിനുള്ള ലൈസൻസി അല്ല എന്ന വസ്തുത കണക്കിലെടുത്ത്, പരസ്യം ചെയ്യുന്ന സ്റ്റാർലിങ്ക് സേവനങ്ങൾ പൊതുജനങ്ങൾ സബ്സ്ക്രൈബ് ചെയ്യാതിരിക്കുന്നതാണ് അഭികാമ്യം.
***
( റിലീസ് ഐ.ഡി: 1776443)
സന്ദര്ശക കൗണ്ടര് : 31