വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

വക്കം മൗലവിയെയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയും കുറിച്ചുള്ള തപാല്‍ കവറുകള്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്തു

Posted On: 28 OCT 2021 10:39AM by PIB Thiruvananthpuram
Press Release photo

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം അമൃത മഹോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത വീരനായകരായ വക്കം മുഹമ്മദ് അബ്ദുള്‍ ഖാദര്‍ മൗലവി, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരെക്കുറിച്ച്  കേരള തപാല്‍ സര്‍ക്കിള്‍ പുറത്തിറക്കിയ  സവിശേഷ തപാല്‍ കവറുകള്‍ കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു.    

വക്കം മൗലവിയുടെയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെയും തപാൽ കവറുകൾ പുറത്തിക്കുക വഴി തപാൽ വകുപ്പ് കേരളത്തിന്റെ സാംസ്കാരിക പൈതൃകവും സാമൂഹിക നവോത്ഥാനവും   ഉയർത്തി പിടിച്ചതായി ഗവർണർ  പറഞ്ഞു. സ്വാതന്ത്ര്യത്തിനായുള്ള ഇവരുടെ ത്യാഗം  സുവർണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. കോവിഡ് 19 മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട 1200 തപാൽ ജീവനക്കാർക്കും ഗവർണർ ആദരാഞ്ജലികൾ അർപ്പിച്ചു.

ഡാക് സേവാ അവാർഡുകൾ ജീവനക്കാർക്ക് കൂടുതൽ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.


ചടങ്ങില്‍ കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശ്രീമതി. ശൂലി ബര്‍മന്‍ അധ്യക്ഷയായിരുന്നു.

 കേരള തപാല്‍ സര്‍ക്കിളിലെ മികച്ച വനിതാ ജീവനക്കാരി ഉള്‍പ്പെടെ മികച്ച എട്ട് തപാല്‍ ജീവനക്കാർക്ക്  ഡാക് സേവാ അവാര്‍ഡ് നല്‍കി ആദരിച്ചു.  

മധ്യമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശ്രീമതി മറിയാമ്മ തോമസ്,  ഉത്തര മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശ്രീമതി നിര്‍മ്മലാ ദേവി, പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ ശ്രീ. സി ആര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


(Release ID: 1767092) Visitor Counter : 276