വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ടെലികോം വകുപ്പ് സെപ്റ്റംബർ 28-ന് ഓൺലൈൻ ഇ എം എഫ് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിക്കുന്നു

പോസ്റ്റഡ് ഓണ്‍: 24 SEP 2021 5:34PM by PIB Thiruvananthpuram



കൊച്ചി, സെപ്റ്റംബർ 24, 2021

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെലികോം സേവനങ്ങളുടെ ആവശ്യകത അത്ഭുതപൂർവമായ രീതിയിൽ ഉയർന്നുവരികയാണ്. സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, ദുരന്തനിവാരണത്തിൽ പോലും ടെലികോം സേവനങ്ങൾ ഒരു വലിയ പങ്ക് വഹിക്കുന്നു. കോവിഡ്-19 മഹാമാരി സമയത്ത് പോലും, ഭരണസംബന്ധമായ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുകയും, 'വീട്ടിൽ നിന്ന് ജോലി' പ്രോത്സാഹിപ്പിക്കുകയും, വിദ്യാഭ്യാസ/വാർത്ത/വിനോദ/സാമ്പത്തിക-വ്യാവസായിക മേഖലകളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യുന്നതിൽ ടെലികോം രംഗം പ്രധാന പങ്ക് വഹിച്ചു. സോഷ്യൽ നെറ്റ്‌വർക്കിംഗ് വഴി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബന്ധിപ്പിക്കുകയും ചെയ്തു.

ടെലികോം സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയ്ക്ക് തടസ്സമില്ലാതെ കണക്റ്റിവിറ്റി നൽകുന്നത് തുടരാനും, കവറേജ് വിപുലീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും, 5G മുതലായ നൂതന
സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനും, ടവറുകൾ വേഗത്തിൽ വിന്യസിക്കേണ്ടതുണ്ട്. എന്നാൽ, തെറ്റിദ്ധാരണകളും തെറ്റായ വിവരങ്ങളും കാരണം, ജനവാസകേന്ദ്രങ്ങളിൽ ഒരു ടവർ നിർദേശിക്കുമ്പോഴെല്ലാം ചില സ്ഥലങ്ങളിൽ പൊതു ജനങ്ങൾ ഭയപ്പെടുന്നു. അതിനാൽ മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണത്തെക്കുറിച്ചുള്ള യാഥാർത്ഥ്യത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കേണ്ടത് അനിവാര്യമാണ്.

 
ഇതിനുവേണ്ടി ടെലികോം വകുപ്പിന്റെ ഫീൽഡ് യൂണിറ്റ്, ഡി.ഓ.ട്ടി എൽ എസ് എ, കേരള, സെപ്റ്റംബർ 28ന് രാവിലെ 11 മുതൽ ഓൺലൈൻ ഇ.എം.എഫ് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിക്കുന്നു.   ഡോ.പി.ടി.മാത്യു ഐ.ടി.എസ് , സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, കേരള എൽഎസ്എ മേധാവി; എസ്.ഗോപാലൻ ഐ.ടി.എസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (സർവീസ് കംപ്ലയൻസ്); ഡോ. സുരേഷ് അട്ടിലി, മെഡിക്കൽ ഓൺകോളജിസ്റ്റ്‌, കോണ്ടിനെൻറ്റൽ ഹോസ്പിറ്റൽ, ഹൈദരാബാദ്, എന്നിവർ ശിൽപശാലയെ അഭിസംബോധന ചെയ്യും.


ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും അകറ്റാനാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.

https://coaimeetingroom.webex.com/coaimeetingroom/onstage/g.php?MTID=e83e38a92e1420dae0a5b60747c115b8a
എന്ന ലിങ്കിലൂടെ ഈ ശിൽപശാലയിൽ പങ്കെടുക്കാവുന്നതാണ്.
 


( റിലീസ് ഐ.ഡി: 1757755) സന്ദര്‍ശക കൗണ്ടര്‍ : 20
ഈ റിലീസ് വായിക്കുക: English