റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

കോവിഡ് നിയന്ത്രണ കാലയളവിൽ ദേശീയപാത നിർമാണം കുത്തനെ ഉയർന്നു: ശ്രീ നിതിൻ ഗഡ്കരി

Posted On: 20 JUL 2021 3:23PM by PIB Thiruvananthpuram


ന്യൂഡൽഹി , ജൂലൈ 20,2021



കോവിഡ് നിയന്ത്രണ കാലയളവിൽ ദേശീയപാത നിർമാണം കുത്തനെ ഉയർന്നതായി കേന്ദ്ര ഉപരിതല  ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ദേശീയപാതകളുടെ എക്കാലത്തെയും ഉയർന്ന നിർമ്മാണ വേഗതയാണിത്.  2020-21 ൽ ദേശീയപാത നിർമാണം പ്രതിദിനം 36.5 കിലോമീറ്ററായി ഉയർന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ  കുറിച്ചു.

വെറും 24 മണിക്കൂറിനുള്ളിൽ 2.5 കിലോമീറ്റർ 4 വരി  കോൺക്രീറ്റ് റോഡും വെറും 21 മണിക്കൂറിനുള്ളിൽ 26 കിലോമീറ്റർ സിംഗിൾ ലെയ്ൻ ബിറ്റുമെൻ റോഡും നിർമിച്ച് ഇന്ത്യ ലോക റെക്കോർഡ് സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു.

നിർമ്മാണ വേഗത നിലനിർത്താൻ പ്രത്യേക പരിശ്രമങ്ങൾ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. കരാറുകാർക്ക് ആവശ്യമായ പിന്തുണ, കരാർ വ്യവസ്ഥകളിൽ ഇളവ്, സബ് കോൺ‌ട്രാക്ടർമാർക്ക് നേരിട്ട് പണം നൽകൽ, തൊഴിലാളികൾക്ക് ഭക്ഷണവും, മെഡിക്കൽ സൗകര്യങ്ങളും ജോലിസ്ഥലത്ത് ലഭ്യമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ പദ്ധതികളിൽ ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നതിന്, ഉന്നതമായ IRC മാനദണ്ഡങ്ങൾക്കും MoRTH സവിശേഷതകൾക്കും അനുസൃതമായി നിർമാണം നടക്കുന്നുവരുന്നതായി ശ്രീ ഗഡ്കരി പറഞ്ഞു. നയമാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കുന്നതിനും  ഗുണനിലവാര സംവിധാനം ‌മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ‌ പുറപ്പെടുവിക്കുന്നതിനുമായി ഗുണനിലവാര നിയന്ത്രണ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
 
IE/SKY
 
******


(Release ID: 1737218) Visitor Counter : 128