സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

വൈകല്യമുള്ള കുട്ടികൾക്ക് പിന്തുണ നൽകുന്നതിനായി, കോഴിക്കോടുൾപ്പെടെ, 14 ക്രോസ്-ഡിസെബിലിറ്റി പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ ശ്രീ താവർചന്ദ് ഗെഹ്ലോട്ട് ഉദ്ഘാടനം ചെയ്തു

Posted On: 17 JUN 2021 5:36PM by PIB Thiruvananthpuram

 


ന്യൂഡൽഹിജൂൺ 17, 2021


വൈകല്യമുള്ള കുട്ടികൾക്ക് പ്രാരംഭപിന്തുണ ഉറപ്പുവരുത്തുന്നതിനായി, DEPwD-യുടെ 7 ദേശീയ സ്ഥാപനങ്ങളിലും, 7 സംയോജിത പ്രാദേശിക കേന്ദ്രങ്ങളിലും, 14 ക്രോസ്-ഡിസെബിലിറ്റി പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ കേന്ദ്ര സാമൂഹ്യ ക്ഷേമ-ശാക്തീകരണ വകുപ്പ് മന്ത്രി ശ്രീ താവർചന്ദ് ഗെഹ്ലോട്ട് ഇന്ന് വർച്ചുയൽ ആയി ഉദ്ഘാടനം ചെയ്തുവിവിധ തരത്തിലുള്ള വൈകല്യങ്ങൾ‌ യഥാസമയം കണ്ടുപിടിക്കാനുംതിരിച്ചറിയാനും മാത്രമല്ല പുനരധിവാസംകൗൺസിലിംഗ്ചികിത്സാ സേവനങ്ങൾ എന്നിവയും ഒരു മേൽക്കൂരയിൽ തടസ്സമില്ലാതെ ലഭ്യമാക്കാൻ കേന്ദ്രങ്ങൾ വഴി സാധിക്കും.

വൈകല്യമുള്ള കുട്ടികളേയും, വൈകല്യമുണ്ടാകാൻ സാധ്യതയുള്ള ശിശുക്കളേയും പ്രാരംഭത്തിൽ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് അവരുടെ വികാസത്തിനുള്ള സഹായം ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത ശ്രീ താവർചന്ദ് ഗെഹ്ലോട്ട് പറഞ്ഞു കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ്ആദ്യ ഘട്ടത്തിൽസർക്കാർ സ്ഥാപനങ്ങളിൽ, 14 ക്രോസ് ഡിസെബിലിറ്റി പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 2022-, 25
സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ ക്രോസ് ഡിസെബിലിറ്റി പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

 കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്ന സേവനങ്ങളും സൗകര്യങ്ങളും കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ അവബോധം സൃഷ്ടിക്കണമെന്ന് ശ്രീ ഗെഹ്ലോട്ട് സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചുആവശ്യമെങ്കിൽ പ്രാദേശിക തലത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ സാധ്യത ആരായാണം.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി സജ്ജമാക്കിയ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങളെക്കുറിച്ചുള്ള കൈപ്പുസ്തകവും ചടങ്ങിൽ പുറത്തിറക്കി.

ഭിന്നശേഷിക്കാരായ ആളുകളെ സ്വാശ്രയരാക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയുമായി ഇണക്കിച്ചേർക്കുകയും ചെയ്യുക എന്നതാണ്  കേന്ദ്രങ്ങളുടെ ലക്ഷ്യംശിശു സൗഹൃദ അന്തരീക്ഷവും, എളുപ്പത്തിൽ എത്താവുന്നതും ഉപയോഗിക്കാൻ പറ്റുന്നതുമായ സവിശേഷ രൂപകൽപ്പനയാണ് കേന്ദ്രങ്ങൾക്കുള്ളത്.(Release ID: 1728166) Visitor Counter : 70


Read this release in: English , Marathi