കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം

വിദേശ രാജ്യങ്ങളുമായും സംഘടനകളുമായും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ഐസിഒഎല്‍) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയും (ഐസിഎസ്‌ഐ) ധാരണാപത്രം ഒപ്പുവച്ചതിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

Posted On: 25 MAY 2021 1:19PM by PIB Thiruvananthpuram

വിവിധ വിദേശ രാജ്യങ്ങളുമായും സംഘടനകളുമായും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐസിഒഎല്‍) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിമാരും (ഐസിഎസ്ഐ) ചേര്‍ന്നുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.  

 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഒഎല്‍), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ) എന്നിവ വിദേശ സംഘടനകളായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അക്കൗണ്ടന്റ്സ് (ഐപിഎ), ഓസ്ട്രേലിയ, ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്, യുകെ (സിഐസിഐ), ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടന്‍സി (സിപിഎഫ്എ), യുകെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സ്, ശ്രീലങ്ക, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് സെക്രട്ടറിമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ (ഐസിഎസ്എ), യുകെ എന്നിവയുമായാണ് ധാരണാപത്രങ്ങള്‍ ഒപ്പുവച്ചത്.

 വാര്‍ഷിക സമ്മേളനങ്ങള്‍, പരിശീലന പരിപാടികള്‍, ശില്‍പശാലകള്‍, സെമിനാറുകള്‍, സംയുക്ത ഗവേഷണ പദ്ധതികള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിലൂടെ അറിവ് കൈമാറ്റം, അനുഭവം പങ്കിടല്‍, സാങ്കേതിക സഹകരണം എന്നിവയ്ക്കും പരസ്പര സഹകരണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിവിധ ധാരണാപത്രങ്ങളിലൂടെ ശ്രമിക്കുന്നത്.

 ഗുണഭോക്തൃ രാജ്യങ്ങളില്‍ അനുഭവ വിഹിതം, പൊതു ഉത്തരവാദിത്തം, നവീനാശയങ്ങള്‍ എന്നിവ സംബന്ധിച്ച ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ ധാരണാ പത്രങ്ങള്‍ സഹായിക്കും.

 കോസ്റ്റ് അക്കൗണ്ടന്‍സി മേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഒരു നിയമപരമായ പ്രൊഫഷണല്‍ വേദി എന്ന നിലയില്‍, കോസ്റ്റ് അക്കൗണ്ടന്‍സിയില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ഇന്ത്യയിലെ അംഗീകൃത സ്ഥാപനവും അനുമതി നല്‍കാന്‍ അധികാരമുള്ള സംവിധാനവുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഒഎല്‍). പാര്‍ലമെന്റ് പാസ്സാക്കിയ 1959ലെ കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്റ്‌സ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് രൂപീകരിച്ചത്.
 ഇന്ത്യയിലെ കമ്പനി സെക്രട്ടറിമാരുടെ തൊഴില്‍ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പാര്‍ലമെന്റ് പാസ്സാക്കിയ കമ്പനി സെക്രട്ടറീസ് ആക്റ്റ്, 1980 (1980 ലെ ആക്റ്റ് നമ്പര്‍ 56) പ്രകാരം സ്ഥാപിച്ച സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ).

 

***


(Release ID: 1721565) Visitor Counter : 182