വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
18 വയസ്സിന് മേൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ നൽകുന്നതിൽ ഐ സി ഡി എസ് യൂണിറ്റുകൾക്ക് നിർണ്ണായക പങ്ക്
പോസ്റ്റഡ് ഓണ്‍:
26 APR 2021 3:58PM by PIB Thiruvananthpuram
മെയ് 1 മുതൽ 18 വയസ്സിന് മേൽ പ്രായമുള്ള യുവജനങ്ങൾക്ക് കോവിഡ് വാക്‌സിനേഷൻ നൽകാനുള്ള ഗവണ്മെന്റ് തീരുമാനം വിജയിപ്പിക്കുന്നതിൽ ഐ സി ഡി എസ് യൂണിറ്റുകൾക് നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് റീജിയണൽ ഔട്ട്റീച് ബ്യുറോ ജോയിന്റ് ഡയറക്ടർ ഡോ നീതു സോന അഭിപ്രായപ്പെട്ടു.
തൃശ്ശൂർ ഫീൽഡ് ഔട്ട്റീച് ബ്യുറോയും മതിലകം ഐ സി ഡി എസുമായി ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. സംസ്ഥാനത്തു മാസ്ക് ധരിക്കാത്ത 28,000 കേസുകൾ രജിസ്റ്റർ ചെയ്തത്, ജനങ്ങളുടെ ഭാഗത്തു ജാഗ്രതക്കുറവ് ഉണ്ടായതിന്റെ സൂചനയാണെന്ന് ഡോ നീതു ചൂണ്ടിക്കാട്ടി. മാസ്ക് കൃത്യമായി ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കുകയുമെന്ന കോവിഡ് ചട്ടങ്ങൾ പാലിച്ചാൽ മാത്രമേ മരണ നിരക്ക് കുറയ്ക്കാനും പരിപൂർണ രോഗമുക്തി നേടാനും സാധിക്കുകയുള്ളുവെന്ന് ഡോ നീതു സോന അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരി യെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളുടെ ആധികാരികത പരിശോധിക്കാൻ കേന്ദ്ര-സംസ്ഥാന തലത്തിൽ സംവിധാന ങ്ങൾ ഉണ്ടെന്ന് അവർ പറഞ്ഞു.അത് പ്രയോജനപ്പെടുത്തണമെന്ന് അവർ നിർദ്ദേശിച്ചു. കോവിഡ് പരിശോധന നടത്താൻ ഒരു നല്ല ശതമാനം ആൾക്കാർ വൈമുഖ്യം കാണിക്കുന്നുണ്ടെന്ന് ക്ലാസ്സ് നയിച്ച കേരള സാമൂഹ്യ സുരക്ഷാ മിഷൻ റീജിയണൽ ഡയറക്ടർ ഡോ യു ആർ രാഹുൽ പറഞ്ഞു. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ കോവിഡ് രോഗ നിർണ്ണയ ടെസ്റ്റ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ സി ഡി എസ് അധ്യാപികമാരും സൂപ്പർവൈസർമാരും ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.തൃശൂർ ഫീൽഡ് ഔട്ട്റീച് ബ്യുറോ ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മാത്യു, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് അംജിത് ഷേർ, ഐ സി ഡി എസ് പ്രോഗ്രാം ഓഫിസർ കെ കെ ലളിത എന്നിവർ വെബിനാറിൽ പങ്കെടുത്തു.
( റിലീസ് ഐ.ഡി: 1714120)
സന്ദര്‍ശക കൗണ്ടര്‍ : 25