രാജ്യരക്ഷാ മന്ത്രാലയം
പ്രതിരോധ രംഗത്തെ പൊതു മേഖലാ സ്ഥാപനങ്ങളുടെ (ഡി പി.എസ്.യു.) ഓഹരി വിറ്റഴിക്കൽ
Posted On:
08 FEB 2021 2:18PM by PIB Thiruvananthpuram
ന്യൂഡൽഹി , ഫെബ്രുവരി 08, 2021
പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളായ (ഡി.പി.എസ്.യു.) ബി.ഇ.എം.എൽ.ലിമിറ്റഡ്, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (ജി.ആർ.എസ്.ഇ.), മിശ്ര ധാതു നിഗം ലിമിറ്റഡ് (മിധാനി) എന്നിവയുടെ ഓഹരികൾ വിറ്റഴിക്കും.
മാനേജ്മെന്റ് നിയന്ത്രണം കൈമാറ്റം ചെയ്യാതെതന്നെ ന്യൂനപക്ഷ ഓഹരികൾ വിറ്റഴിക്കുന്ന നടപടികൾ പ്രതിരോധ മേഖലയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മുൻഗണന മേഖലകളിൽ നടപ്പാക്കിവരികയാണ്. ഓഹരി മൂല്യം വർദ്ധിപ്പിക്കുന്നതിനും, പൊതു ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുന്നതിനും,സെബിയുടെ ഏറ്റവും കുറഞ്ഞ പൊതു ഓഹരി നിലനിർത്തൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും, ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും ഇത് വഴിതുറക്കും. മത്സരാധിഷ്ഠിത വിപണികളില്ലാത്ത മുൻഗണനാരഹിത മേഖലയിലും തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ നയം പിന്തുടരും.
ശ്രീ കെ കെ രാഗേഷ് ഇന്ന് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രാജ്യ രക്ഷാ സഹ മന്ത്രി ശ്രീ ശ്രീപദ് നായിക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
******
(Release ID: 1696241)
Visitor Counter : 157