യു.പി.എസ്.സി
ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന് നടത്തുന്ന കംപൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പോസ്റ്റഡ് ഓണ്‍:
12 JAN 2021 1:58PM by PIB Thiruvananthpuram
സ്റ്റാഫ് സെലക്ഷന് കമ്മീഷന് രാജ്യത്തുടനീളം നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ടിത കംപൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ (സിജിഎല്ഇ) 29.05. 2021 മുതല്‍ 07.06.2021 വരെ രാജ്യത്തുടനീളം നടക്കും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും, വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഗ്രൂപ്പ് ബി, സി തസ്തികളിലാണ് നിയമനം. ഈ പരീക്ഷയ്ക്കായി ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷയുടെ ഓണ്‍ലൈന്‍ സമര്‍പ്പിക്കല്‍ https://ssc.nic.in വെബ്സൈറ്റില്‍ ചെയ്യാവുന്നതാണ്. വിവിധ തസ്തികകള്‍ക്കായി 2021 ജനുവരി ഒന്നിനകം, 18-27 വയസ്സിനും, 18-30 വയസ്സിനും, 18-32 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പരീക്ഷാ സിലബസും മറ്റു വിശദാംശങ്ങളും www.ssckkr.kar.nic.in , https://ssc.nic.in എന്നീ വെബ്സൈറ്റുകളില്‍ 29.12.2020 ന് അപ്ലോഡ് ചെയ്ത നോട്ടീസില്‍ ലഭ്യമാണ്. അപേക്ഷകരില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 31.01.2021 ന് രാത്രി 11.30 ആണ്.
മേല്‍പ്പറഞ്ഞ നിയമനത്തിനായി സംവരണത്തിന് അര്‍ഹരായ എല്ലാ വനിതാ ഉദ്യോഗാര്‍ത്ഥികളെയും, എസ്സി / എസ്ടി / പിഡബ്ല്യുഡി / എക്സ് സര്വീസ്മാന് വിഭാഗങ്ങളില്‍പ്പെട്ടവരെയും ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
( റിലീസ് ഐ.ഡി: 1687890)
സന്ദര്‍ശക കൗണ്ടര്‍ : 24