പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു

Posted On: 25 DEC 2020 6:45PM by PIB Thiruvananthpuram


 

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യങ്ങളുടെ അടുത്ത ഗഡു സാമ്പത്തിക ആനുകൂല്യങ്ങള പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി പുറത്തിറക്കി.  ഇന്ന് ഒരു ബട്ടണ്‍ അമര്‍ത്തി രാജ്യത്തെ 9 കോടിയിലധികം കര്‍ഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് 18000 കോടി രൂപ നിക്ഷേപിച്ചതായി ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.  ഈ പദ്ധതി ആരംഭിച്ചതുമുതല്‍ ഒരു ലക്ഷത്തി പതിനായിരം കോടിയിലധികം രൂപ കര്‍ഷകരുടെ അക്കൗണ്ടിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

കര്‍ഷകരുടെ ഉല്‍പ്പാദന ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷക കേന്ദ്രീകൃത സംരംഭങ്ങളായ സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, വേപ്പധിഷ്ഠിത യൂറിയ, സൗരോര്‍ജ്ജ പമ്പുകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി എന്നിവ കര്‍ഷകരുടെ ചെലവ് കുറയ്ക്കാന്‍ സഹായിച്ചു.  കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.  ഇന്ന്, കോടിക്കണക്കിന് കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നു.

 

രാജ്യത്തെ കര്‍ഷകരുടെ വിളയ്ക്ക് ന്യായമായ വില ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ദീര്‍ഘകാലമായി നിലവിലുള്ള സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ പ്രകാരം കര്‍ഷകര്‍ക്കായി ഉല്‍പാദനച്ചെലവിന്റെ ഒന്നര ഇരട്ടി തറവിലയായി ഗവണ്‍മെന്റ് നിശ്ചയിച്ചു. തറവില ലഭ്യമാകുന്ന വിളകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. കര്‍ഷകര്‍ക്ക് അവരുടെ വിള വില്‍ക്കാന്‍ പുതിയ വിപണികള്‍ തുറക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.  രാജ്യത്തെ ആയിരത്തിലധികം കാര്‍ഷിക പ്രാദേശിക ചന്തകളെ ഗവണ്‍മെന്റ് ഓണ്‍ലൈനില്‍ ചേര്‍ത്തു. ഇതില്‍ ഒരു ലക്ഷം കോടിയിലധികം രൂപയൂടെ വ്യാപാരമാണ് നടന്നത്.  ചെറുകിട കര്‍ഷകരുടെ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ക്ക് അവരുടെ പ്രദേശത്ത് ഒരു കൂട്ടായ ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയും.  ഇന്ന്, രാജ്യത്ത് പതിനായിരത്തിലധികം കര്‍ഷക ഉല്‍പാദന സംഘടനകള്‍ (എഫ്പിഒ) രൂപീകരിക്കുന്നതിനുള്ള പ്രചരണപരിപാടിഒരു പ്രചരണം നടക്കുകയാണ്. അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നു.

 

ഈ കാര്‍ഷിക പരിഷ്‌കാരങ്ങളിലൂടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സാധ്യതകള്‍ നല്‍കിയതായി പ്രധാനമന്ത്രി പറഞ്ഞു.  ഈ നിയമങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ളവര്‍ക്ക് വില്‍ക്കാന്‍ കഴിയും. ശരിയായ വില ലഭിക്കുന്നിടത്തെല്ലാം അവര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയും.  പുതിയ നിയമങ്ങള്‍ക്ക് ശേഷം, കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ തറവിലയില്‍ വില്‍ക്കാനോ വിപണിയില്‍ വില്‍ക്കാനോ കയറ്റുമതി ചെയ്യാനോ വ്യാപാരിയ്ക്ക് വില്‍ക്കാനോ മറ്റൊരു സംസ്ഥാനത്ത് വില്‍ക്കാനോ എഫ്പിഒ വഴി വില്‍ക്കാനോ ബിസ്‌കറ്റ്, ചിപ്സ്, ജാം, മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ മൂല്യ ശൃംഖലയുടെ ഭാഗമാകാനോ കഴിയും.
 

കാര്‍ഷിക പരിഷ്‌കാരങ്ങളെ പൂര്‍ണമായും പിന്തുണക്കുകയും സ്വാഗതം ചെയ്യുകയും ചെയ്ത രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിക്കുകയും അവരെ നിരാശരാക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.  അസം, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഗ്രാമീണ മേഖലയിലെ ആളുകളും പങ്കെടുത്തു. കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച എല്ലാ പാര്‍ട്ടികളെയും ജനം നിരസിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.


(Release ID: 1683850) Visitor Counter : 256


Read this release in: English