വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

51-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള: ഇന്ത്യന്‍ പനോരമ വിഭാഗം ചലചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

 


2020-ലെ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള  ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഗോവയില്‍ വച്ച് 2021 ജനുവരി 16 മുതല്‍ 24 വരെ നടക്കുന്ന 8 ദിവസത്തെ ചലച്ചിത്രമേളയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പ്രതിനിധികള്‍ക്കും തിരഞ്ഞെടുത്ത സിനിമകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുമായി തിരഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
സമകാലീന 183 ഇന്ത്യന്‍ ഫിലിമുകളുടെ വിശാല ശേഖരത്തില്‍ നിന്നും തിരഞ്ഞെടുത്ത ചലച്ചിത്രങ്ങള്‍  ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ ഊര്‍ജ്ജസ്വലതയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു.
പന്ത്രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഫീച്ചര്‍ ഫിലിം ജൂറിക്ക് പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും  നിര്‍മ്മാതാവുമായ് ശ്രീ. ജോണ്‍ മാത്യു മാത്തന്‍ നേതൃത്വം നല്‍കുന്നു.  ജൂറി അംഗങ്ങള്‍ താഴെ പറയുന്നു.
1.    ശ്രീ. ഡൊമിനിക് സാങ്മ, ചലച്ചിത്രകാരനും തിരക്കഥാകൃത്തും
2.    ശ്രീ. ജഡുമോണി ദത്ത, ചലച്ചിത്ര നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്
3.    ശ്രീമതി. കലാ മാസ്റ്റര്‍, കൊറിയോഗ്രാഫര്‍
4.    ശ്രീ. കുമാര്‍ സോഹോണി, ചലച്ചിത്ര നിര്‍മ്മാതാവും എഴുത്തുകാരനും
5.    ശ്രീമതി. രാമ വിജ് നടിയും  നിര്‍മ്മാതാവും
6.    ശ്രീ. രാമമൂര്‍ത്തി ബി, ചലച്ചിത്ര നിര്‍മ്മാതാവ്
7.    ശ്രീമതി. സംഘമിത്ര ചൗധരി, ചലച്ചിത്ര നിര്‍മ്മാതാവും പത്രപ്രവര്‍ത്തകനും
8.     ശ്രീ. സഞ്ജയ് പുരന്‍ സിംഗ് ചൗഹാന്‍, ചലച്ചിത്ര നിര്‍മ്മാതാവ്
9.    ശ്രീ. സതീന്ദര്‍ മോഹന്‍, ഫിലിം ക്രിട്ടിക്, ജേണലിസ്റ്റ്
10.    ശ്രീ. സുധാകര്‍ വസന്ത,  ചലച്ചിത്ര നിര്‍മ്മാതാവ്
11.     ശ്രീ. ടി പ്രസന്ന കുമാര്‍ ,ചലച്ചിത്ര നിര്‍മ്മാതാവ്
12.    ശ്രീ. യു രാധാകൃഷ്ണന്‍, എഫ്എഫ്എസ്‌ഐ മുന്‍ സെക്രട്ടറി
ഇന്ത്യന്‍ പനോരമ ഫീച്ചര്‍ ഫിലിം ജൂറി 20 ഫീച്ചര്‍ ഫിലിമുകള്‍ തിരഞ്ഞെടുത്തു. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്ത സാന്ദ് കി ആങ്ക് (ഹിന്ദി) ആണ് ഇന്ത്യന്‍ പനോരമ 2020 ന്റെ ഉദ്ഘാടന ചിത്രമായി ജൂറി തിരഞ്ഞെടുത്തത്.
ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഫ്എഫ്‌ഐ), പ്രൊഡ്യൂസര്‍ ഗില്‍ഡ് എന്നിവയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി ഡിഎഫ്എഫിന്റെ ആഭ്യന്തര കമ്മിറ്റി 2020 ലെ 51-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മൂന്ന് മുഖ്യധാരാ സിനിമകളും തിരഞ്ഞെടുത്തു.
ഇന്ത്യന്‍ പനോരമ 2020 ല്‍ തിരഞ്ഞെടുത്ത 23 ഫീച്ചര്‍ ഫിലിമുകളുടെ പട്ടിക ഇപ്രകാരമാണ്:
ചിത്രത്തിന്റെ  പേര്,  ഭാഷ,  സംവിധായകന്‍   എന്ന ക്രമത്തില്‍
1.    ബ്രിഡ്ജ,്  അസാമീസ്,  കൃപാല്‍ കലിത   
2.    അവിജാത്രിക്, ബംഗാളി, സുബ്രജിത് മിത്ര
3.    ബ്രഹ്മ ജാനെ ഗോപോന്‍ കൊമ്മോട്ടി,  ബംഗാളി,  അരിത്ര മുഖര്‍ജി
4.    എ ഡോഗ് ആന്റ് ഹിസ് മാന്‍, ഛത്തീസ്ഗഡ്, സിദ്ധാര്‍ത്ഥ് ത്രിപാഠി
5.    അപ് അപ് ആന്റ് അപ്,  ഇംഗ്ലീഷ്,  ഗോവിന്ദ് നിഹലാനി
6.    ആവര്‍ത്തന്‍, ഹിന്ദി, ദുര്‍ബ സഹായ്
7.    സാന്ദ് കി ആങ്ക്, ഹിന്ദി, തുഷാര്‍ ഹിരാനന്ദാനി
8.    പിങ്കി എല്ലി?, കന്നഡ, പൃഥ്വി കൊണനൂര്‍
9.    സേഫ്,  മലയാളം, പ്രദീപ് കാളിപുരായത്ത്
10.    ട്രാന്‍സ്,  മലയാളം,  അന്‍വര്‍ റഷീദ്
11.    കെട്ടിയോളാണ്  എന്റെ മാലാഖ, മലയാളം, നിസ്സാം ബഷീര്‍
12.    താഹിറ,  മലയാളം, സിദ്ധഖ് പരവൂര്‍
13.    ഈജി കോന,  മണിപ്പൂരി, ബോബി വഹെങ്ബാം
14.    ജൂണ്‍,  മറാത്തി,  വൈഭവ് ഖിസ്റ്റിയും സുഹ്രുദ് ഗോഡ്‌ബോളും
15.    പ്രവാസ്,  മറാത്തി,  ശശാങ്ക് ഉദാപുര്‍ക്കര്‍
16.    കാര്‍ഖാനിസഞ്ചി വാരി, മറാത്തി, മങ്കേഷ് ജോഷി
17.    കലിര അതിത, ഒറിയ, നില മാധബ് പാണ്ഡ
18.    നമോ, സംസ്‌കൃതം,  വിജീഷ് മണി
19.    തായേന്‍,  തമിഴ് ഗണേഷ്, വിനായകന്‍
20.    ഗതം, തെലുങ്ക്, കിരണ്‍ കോണ്ടമദുഗുല

മുഖ്യധാരാ സിനിമകള്‍
1.    അസുരന്‍, തമിഴ്, വെട്രി മാരന്‍
2.    കപ്പേള, മലയാളം, മുഹമ്മദ് മുസ്തഫ
3.    ചിചോരി, ഹിന്ദി, നിതേഷ് തിവാരി
നോണ്‍-ഫീച്ചര്‍ ഫിലിമുകള്‍
 പ്രമുഖ ജൂറി അംഗങ്ങള്‍ തിരഞ്ഞെടുത്ത സാമൂഹികവും സൗന്ദര്യാത്മകവുമായ ചലച്ചിത്രങ്ങളുടെ സമകാലിക പാക്കേജ് ഉള്‍പ്പെടുന്നതാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ നോണ്‍ ഫീച്ചര്‍ ഇന്ത്യന്‍ പനോരമ.
ഇന്ത്യന്‍ പനോരമയ്ക്ക് കീഴില്‍ തിരഞ്ഞെടുത്ത നോണ്‍-ഫീച്ചര്‍ സിനിമകള്‍ 2021 ജനുവരി 16 മുതല്‍ 24 വരെ ഗോവയില്‍ പ്രദര്‍ശിപ്പിക്കും.
സമകാലീന ഇന്ത്യന്‍ നോണ്‍-ഫീച്ചര്‍ ഫിലിമുകളുടെ വൈവിധ്യമാര്‍ന്ന ശേഖരത്തില്‍ നിന്ന് തിരഞ്ഞെടുത്ത സിനിമകളുടെ പാക്കേജ് സമകാലീന ഇന്ത്യന്‍ മൂല്യങ്ങളെ രേഖപ്പെടുത്താനും അന്വേഷിക്കാനും വിനോദിപ്പിക്കാനും പ്രതിഫലിപ്പിക്കാനുമുള്ള വളര്‍ന്നുവരുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ കഴിവിനെ വ്യക്തമാക്കുന്നു.
ഏഴ് അംഗങ്ങളുള്ള നോണ്‍-ഫീച്ചര്‍ ജൂറിക്ക് നേതൃത്വം നല്‍കിയത് പ്രശസ്ത  ഫീച്ചര്‍, ഡോക്യുമെന്ററി സിനിമാ സംവിധായകന്‍ ശ്രീ. ഹൊബാം പബാന്‍ കുമാര്‍ ആണ്. ജൂറി അംഗങ്ങള്‍ താഴെപ്പറയുന്നു.

1.    ശ്രീ. അതുല്‍ ഗംഗ്‌വാര്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്
2.    ശ്രീ. ജ്വാങ്ദാവോ ബോഡോസ, ചലചിത്ര നിര്‍മ്മാതാവ്
3.    ശ്രീ. മന്ദര്‍ തെലൗലിക്കര്‍, ചലചിത്ര നിര്‍മ്മാതാവ്
4.    ശ്രീ. സജിന്‍ ബാബു, ചലചിത്ര നിര്‍മ്മാതാവ്
5.    ശ്രീ. സതീഷ് പാണ്ഡെ, നിര്‍മ്മാതാവും സംവിധായകനും  
6.    ശ്രീമതി. വൈജയന്തി ആപ്‌തേ, തിരക്കഥാകൃത്തും നിര്‍മ്മാതാവും
നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രത്തിനായി ജൂറി തിരഞ്ഞെടുത്തത് അങ്കിത് കോത്താരി സംവിധാനം ചെയ്ത പാഞ്ചികയാണ്.
20 നോണ്‍-ഫീച്ചര്‍ സിനിമകളുടെ പൂര്‍ണ്ണ പട്ടിക ചുവടെ നല്‍കിയിരിക്കുന്നു.
ചിത്രത്തിന്റെ  പേര്,  സംവിധായകന്‍, ഭാഷ   എന്ന ക്രമത്തില്‍

1.    100 വര്‍ഷത്തെ ക്രിസോടോം - ഒരു ജീവചരിത്ര ചലച്ചിത്രം,      ബ്ലെസി ഐപ് തോമസ്, ഇംഗ്ലീഷ്
2.    അഹിംസ- ഗാന്ധി: ശക്തിയില്ലാത്തവരുടെ ശക്തി,   രമേശ് ശര്‍മ്മ,  ഇംഗ്ലീഷ്
3.    ക്യാറ്റ്‌ഡോഗ്, അശ്മിത ഗുഹ നിയോഗി, ഹിന്ദി
4.    ഡ്രാമ ക്വീന്‍സ്, സോഹിനി ദാസ് ഗുപ്ത, ഇംഗ്ലീഷ്
5.    ഗ്രീന്‍ ബ്ലാക്ക്ബെറി,  പൃഥ്വിരാഗ് ദാസ് ഗുപ്ത, നേപ്പാളി
6.    ഹൈവേയ്‌സ് ഓഫ് ലൈഫ് മൈബാം, അമര്‍ജീത് സിംഗ്, മണിപ്പൂരി
7.    ഹോളി റൈറ്റ്‌സ്, ഫര്‍ഹ ഖാത്തൂണ്‍, ഹിന്ദി
8.    ഇന്‍ ഔര്‍ വേള്‍ഡ്, ശ്രീധര്‍ ബി.എസ് (ശ്രധ് ശ്രീധര്‍) ഇംഗ്ലീഷ്
9.    ഇന്‍വെസ്റ്റിംഗ് ലൈഫ്, വൈശാലി വസന്ത് കെന്‍ഡേല്‍, ഇംഗ്ലീഷ്
10.    ജാദൂ, ഷൂര്‍വീര്‍ ത്യാഗി, ഹിന്ദി
11.    ജാട്ട് ആയി ബസന്ത്, പ്രമതി ആനന്ദ്, പഹാരി / ഹിന്ദി
12.    ജസ്റ്റീസ് ഡിലേയ്ഡ് ബട്ട് ഡെലിവേര്‍ഡ്, കാമാഖ്യ നാരായണ്‍ സിംഗ്, ഹിന്ദി
13.    ഖിസ, രാജ് പ്രീതം മോറെ, മറാത്തി
14.    ഒരു പാതിര സ്വപ്നം പോലെ, ശരണ്‍ വേണുഗോപാല്‍,  മലയാളം
15.    പാഞ്ചിക, അങ്കിത് കോത്താരി, ഗുജറാത്തി
16.    പാന്ധര ചിവ്ദ, ഹിമാന്‍ഷു സിംഗ്, മറാത്തി
17.    രാധ, ബിമല്‍ പോദ്ദാര്‍, ബംഗാളി
18.    ശാന്ത ഭായി,  പ്രതിക് ഗുപ്ത, ഹിന്ദി
19.    സ്റ്റില്‍ എലൈവ്, ഓംകാര്‍ ദിവാദ്കര്‍, മറാത്തി
20.    ഫെബ്രുവരി14 & ബിയോണ്ട്, ഉത്പാല്‍ കലാല്‍, ഇംഗ്ലീഷ്
*****

 


(Release ID: 1682107) Visitor Counter : 304


Read this release in: English