പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

സൈബർ കുറ്റ കൃത്യങ്ങളെ കുറിച്ച് വെബ്ബിനാർ സംഘടിപ്പിച്ചു.

Posted On: 08 DEC 2020 1:00PM by PIB Thiruvananthpuram

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള കോട്ടയം ഫീൽഡ് ഔട്റീച്ച് ബ്യൂറോ സൈബർ കുറ്റകൃത്യങ്ങളെ ക്കുറിച്ച് അറിയുക എന്ന വിഷയത്തിൽ ഇന്ന് വെബ്ബിനാർ സംഘടിപ്പിച്ചു.   പത്തനംതിട്ട  വനിത ശിശു വികസന വകുപ്പുമായി ചേർന്ന് പത്തനംത്തിട്ട കാതലിക് കോളേജ് , അടൂർ സെൻറ സിറിൽസ് കോളെജ് ,

റാന്നി സെൻറ തോമസ് കോളേജ്, കോന്നി എം.എം എൻ. എസ്.എസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കു വേണ്ടിയാണ് വെബിനാർ സംഘടിപ്പിച്ചത്.
 

ഇന്ന് വ്യക്തികൾക്ക് രണ്ട് വ്യക്തിത്വമാണുള്ളത്. സാധാരണ ലോകത്ത് ഒന്നും സൈബർ ലോകത്ത് മറ്റൊന്നും എന്ന് പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ ശ്രീ. അരവിന്ദാക്ഷൻ നായർ പി.ബി. പറഞ്ഞു. സൈബർ ലോകത്ത് ഉത്തരവാദിത്വമില്ലാതെ മറ്റുള്ളവർക്കെതിരെ സാങ്കേതിക വിദ്യയെ ഒരു ആയുധമായി ഉപയോഗിക്കാമെന്ന  തെറ്റിധാരണ പലർക്കുമുണ്ട്. എന്നാൽ സൈബർ ലോകത്തെ കുറ്റകൃത്യങ്ങൾക്കും തക്കതായ ശിക്ഷ ലഭിക്കുന്നതാണന്ന് അദ്ദേഹം  പറഞ്ഞു.ഇന്നത്തെ കാലത്ത് സാങ്കേതിക വിദ്യകളെ ഒഴിവാക്കി ജീവിക്കാൻ സാധിക്കുകയില്ല എന്നതുകൊണ്ട് തന്നെ ഇത് വളരെ സൂക്ഷിച്ച് ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യെണ്ടതാണന്ന് അദ്ദേഹം കൂട്ടി ചേർത്തു.
 

പത്തനംതിട്ട ജില്ല വനിത ശിശു വികസന ഓഫീസർ ശ്രീമതി തസ്നീം പി.എസ്, കോട്ടയം

ഫീൽഡ് ഔട്റീച്ച് ബ്യൂറോ അസിസ്റ്റ്ന്റ ഡയറക്ടർ ശ്രീമതി സുധ എസ് നമ്പൂതിരി , ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ശ്രീ ടി സരിൽ ലാൽ , തുടങ്ങിയവർ വെബിനാറിൽ സംസാരിച്ചു. 60  വിദ്യാർഥികൾ പങ്കെടുത്തു.

 

***


(Release ID: 1679038) Visitor Counter : 46