ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേരളം, പശ്ചിമബംഗാൾ, ഡൽഹി എന്നിവിടങ്ങളിലെ കോവിഡ്‌-19 സ്ഥിതിയും പൊതുജനാരോഗ്യ സംരക്ഷണ നടപടികളും കേന്ദ്ര ആരോഗ്യ സെക്രട്ടറി അവലോകനം ചെയ്‌തു

Posted On: 29 OCT 2020 8:17PM by PIB Thiruvananthpuram



കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ, കേരളം, പശ്ചിമ ബംഗാൾ, ഡൽഹി എന്നീ സംസ്ഥാനകേന്ദ്രഭരണപ്രദേശങ്ങളിലെ കോവിഡ്സ്ഥിഗിഗതികളും പൊതുജനാരോഗ്യ സംരക്ഷണ നടപടികളും ഇന്ന് ചേർന്ന യോഗത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ അവലോകനം ചെയ്തു. നിതി ആയോഗ് അംഗം ഡോ. വി കെ പോൾ, സിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ എന്നിവർ സാന്നിധ്യം വഹിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നിന്നുള്ള ആരോഗ്യ സെക്രട്ടറിമാരും മറ്റ് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരും വെർച്വലായി പങ്കാളികളായി.

കേരളത്തിൽ രോഗബാധ വർദ്ധിച്ചുവരുന്ന പ്രവണതയാണ്. ആകെ രോഗബാധിതരുടെ എണ്ണം 93,369 ആണ്. കഴിഞ്ഞ നാല് ആഴ്ചയായി ശരാശരി പ്രതിദിന കേസുകളിൽ 11 ശതമാനം വർദ്ധനയാണ്രേഖപ്പെടുത്തുന്നത്‌. കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ രോഗികളുടെ എണ്ണം 98,778 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,790 പുതിയ രോഗികളാണ്കേരളത്തിൽ റിപ്പോർട്ടു ചെയ്തത്.

തൃശൂർ, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം എന്നി ജില്ലകളിലാണ്കോവിഡ് കേസുകൾ വർധിച്ചുവരുന്ന പ്രധാനജില്ലകൾ. എന്നാൽ, കോവിഡ്മരണത്തിന്റെ കാര്യത്തിൽ മെച്ചപ്പെട്ട പ്രകടനമാണ് സംസ്ഥാനം കാഴ്ചവച്ചത്. സംസ്ഥാനത്തെ മരണനിരക്ക്‌ 0.34 ശതമാനം മാത്രമാണ്. മരണത്തിന്റെ ആഴ്ചക്കണക്കിൽ തൃശൂർ (133 ശതമാനം), കൊല്ലം (75 ശതമാനം), ആലപ്പുഴ (31 ശതമാനം), എറണാകുളം (30 ശതമാനം), കണ്ണൂർ (15 ശതമാനം) എന്നിങ്ങനെ വർധനയാണ്‌.


പത്തുലക്ഷം പരിശോധനകൾ നടക്കുമ്പോൾ 66,755 രോഗികൾ ഉണ്ടാവുന്ന 16.5 ശതമാനം നിരക്ക്വളരെ ഉയർന്നതാണ്. രോഗവർധനനിരക്കിൽ കഴിഞ്ഞ നാല് ആഴ്ചക്കിടെ 41 ശതമാനം വർദ്ധന രേഖപ്പെടുത്തി.

 

ഉത്സവങ്ങൾ മൂലം പുതിയ കേസുകളുടെ വർദ്ധന ഉണ്ടായത്ഗൗരവകരമാണ്‌. സി രീതികൾ കൂട്ടാനും കൂടുതൽ കർക്കശമാക്കി മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തിന് നിർദ്ദേശം നൽകി. മലപ്പുറം പോലെ വളരെ ഉയർന്ന രോഗവ്യാപന നിരക്കുള്ള ചില ജില്ലകളിൽ മികച്ച നിയന്ത്രണ മാർഗം നടപ്പാക്കണം.



(Release ID: 1668617) Visitor Counter : 177


Read this release in: English