ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
പരിശോധനകളിൽ ഇന്ത്യ ക്രമാനുഗതമായ വർദ്ധന രേഖപ്പെടുത്തുന്നു
Posted On:
29 OCT 2020 5:29PM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,75,760 പരിശോധന കൂടി നടത്തിയപ്പോൾ ആകെ പരിശോധനകളുടെ എണ്ണം 10.65 കോടി (10,65,63,440) കടന്നു. കഴിഞ്ഞ ആറ് ആഴ്ചയായി ശരാശരി 11 ലക്ഷം പ്രതിദിന പരിശോധനകൾ നടത്തുന്നുണ്ട്.
ആകെ രോഗബാധിതരുടെ നിരക്ക് ക്രമേണ കുറയുകയും ഇന്ന് 7.54 ശതമാനത്തിലെത്തുകയും ചെയ്തു. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളിൽ ഒരു കോടി പരിശോധനകൾ നടത്തി. പ്രതിദിന രോഗനിരക്ക് 4.64% ആണ്.
നിലവിൽ രോഗബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ന് 6,03,687 ആണ്. രാജ്യത്തെ മൊത്തം രോഗ ബാധിതരുടെ 7.51% മാത്രമാണ് ഇത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 73 ലക്ഷം (73,15,989) കടന്നു. രോഗബാധിതരും രോഗമുക്‌തരും തമ്മിലുള്ള അന്തരം 67 ലക്ഷം (67,12,302) മാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,480 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 49,881 ആണ്. രോഗമുക്‌തരായവരിൽ 79 ശതമാനവും പത്തു സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്.
8,000 ത്തിലധികം പേർ ഒറ്റ ദിവസം രോഗമുക്‌തി നേടിയ മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ. 7000ൽ അധികം പേർ സുഖപ്പെട്ട കേരളം തൊട്ടു പിന്നിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,881 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. പുതിയ കേസുകളിൽ 79 ശതമാനം പത്തു സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമാണ്. 8,000 ത്തിലധികം പേരുമായി കേരളത്തിൽ ഏറ്റവും കൂടുതൽ പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിൽ ആറായിരത്തിലധികമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 517 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 81 ശതമാനവും പത്ത് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ടു ചെയ്‌തത് മഹാരാഷ്‌ട്രയിലാണ് - 91.
(Release ID: 1668475)
Visitor Counter : 169