രാജ്യരക്ഷാ മന്ത്രാലയം

ഇന്റര്‍നെറ്റിന് വേണ്ടിയുള്ള സുരക്ഷിത ആപ്ലിക്കേഷന്‍ കരസേന തയാറാക്കി

Posted On: 29 OCT 2020 5:17PM by PIB Thiruvananthpuram

 
 
'ആത്മനിര്‍ഭര്‍ ഭാരതി'ന്റെ ഭാഗമായി ''സെക്യൂര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് (എസ്.എ.ഐ)'' എന്ന് നാമകരണം ചെയ്തിരിക്കുന്ന വളരെ ലളിതവും സുരക്ഷിതവുമായ ഒരു സന്ദേശ ആപ്ലിക്കേഷന്‍ ഇന്ത്യന്‍ കരസേന വികസിപ്പിച്ചു. ഇന്റര്‍നെറ്റിലെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ആദ്യവസാന ശബ്ദ, ടെക്‌സ്റ്റ്, വിഡിയോ സുരക്ഷിത കോളിംഗ് സേവനങ്ങളെ ഈ ആപ്ലിക്കേഷന്‍ പിന്തുണയ്ക്കും. ആദ്യവസാനം എൻക്രിപ്റ്റ് ചെയ്ത സന്ദേശ പ്രോട്ടോകോളുകള്‍ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സംവാദ്, ജിംസ് പോലെ ഇപ്പോള്‍ വാണിജ്യപരമായി ലഭ്യമായിട്ടുള്ള സന്ദേശ ആപ്ലിക്കേഷനുകള്‍ക്കു സമാനമാണ് ഈ മാതൃകയും. ആവശ്യത്തിനനുസരിച്ച് മെച്ചപ്പെടുത്താന്‍ കഴിയുന്ന പ്രാദേശിക ആഭ്യന്തര സര്‍വറുകളും കോഡിങ്ങുകളുമുള്ള സുരക്ഷിത സവിശേഷതകളാണ് ഇതിൽ വിന്യസിച്ചിട്ടുള്ളത്.
 
സി.ഇ.ആര്‍.ടി.യില്‍ - എംപാനല്‍ ചെയ്തിട്ടുള്ള ഓഡിറ്ററും ആര്‍മി സൈബര്‍ ഗ്രൂപ്പും ഈ ആപ്ലിക്കേഷന് നിയമപരമായ അനുമതി നല്‍കിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിനായി അപേക്ഷ നല്‍കുന്ന പ്രക്രിയയും, എന്‍.ഐ.സിയുടെ പശ്ചാത്തല സൗകര്യത്തില്‍ ഫയലുകള്‍ അപ്‌ലോഡ് ചെയ്യുന്നതും ഐ.ഒ.എസ് പ്ലാറ്റ്ഫോമിലെ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.  സുരക്ഷിതമായ സന്ദേശ സൗകര്യങ്ങള്‍ക്കായി കരസേനയിലങ്ങോളമിങ്ങോളം ഈ ആപ്ലിക്കേഷൻ ഉപയോഗിക്കും.

 
ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത  പ്രതിരോധ മന്ത്രി ഈ അപ്ലിക്കേഷന്‍ വികസിപ്പിച്ച കേണല്‍ സായി ശങ്കറിൻ്റെ  നൈപുണ്യത്തിനെയും വൈഭവത്തിനെയും പ്രശംസിച്ചു.


(Release ID: 1668469) Visitor Counter : 183


Read this release in: English