തൊഴില്‍, ഉദ്യോഗ മന്ത്രാലയം
കോവിഡ് മഹാമാരിയ്ക്കിടയിലും ഇടപാടുകാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുതുക്കുന്നതില്‍ ജൂലൈ 2020 വരെ നിര്‍ണായക പുരോഗതി നേടി എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ
Posted On:
22 AUG 2020 7:05PM by PIB Thiruvananthpuram
2020 ജൂലൈ മാസത്തില്‍ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് അവരുടെ അംഗങ്ങളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പരിലെ (യു.എ.എൻ) 2.39 ലക്ഷം ആധാര്‍ നമ്പരുകളും, 4.28 ലക്ഷം മൊബൈല്‍ നമ്പരുകളും, 5.26 ലക്ഷം ബാങ്ക് അക്കൗണ്ട് നമ്പരുകളും വിജയകരമായി പുതുക്കി. പ്രോവിഡന്റ് ഫണ്ടിന്റെ ഓണ്‍ ലൈന്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് വരിക്കാരുടെ വിവരങ്ങള്‍ പ്രോവിഡന്റ് ഫണ്ട് ഓഫീസ് പ്രത്യേക താല്പര്യമെടുത്ത് പുതുക്കിയത്.
ഇടപാടുകാരെ അറിയുക ( നോ യുവര്‍ കസ്റ്റമര്‍ - KYC) എന്ന വിവരശേഖരണം പുതുക്കല്‍ ഒരിക്കല്‍ മാത്രം നടത്തുന്ന പ്രക്രിയാണ്. ഈ വിവരങ്ങളെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിച്ച് വരിക്കാരുടെ വ്യക്തിവിവരങ്ങള്‍ പരിശോധിക്കുന്നതിനാണിത്. ഒരിക്കല്‍ ഈ പ്രക്രിയ പൂര്‍ത്തിയാവുകയും രേഖപ്പെടുത്തിയ വ്യക്തിഗത നിയമങ്ങള്‍ സാധുവാണ് എന്ന് ഉറപ്പാകുകയും ചെയ്താൽ തുടർന്ന് എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് വരിക്കാരന് ഇപിഎഫ് ഒ യുടെ എല്ലാ സേവനങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകും.
വരിക്കാരുടെയും ജീവനക്കാരുടെയും സുരക്ഷിതത്വത്തിനായി വരിക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ പുതുക്കുന്നതിനുള്ള പ്രവൃത്തികള്‍ പ്രോവിഡന്റ് ഫണ്ട് ഓഫീസ് ജീവനക്കാര്‍ക്ക് അവരുടെ വീടുകളില്‍ ഇരുന്ന് ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. വരിക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ പുതുക്കുന്നതിന് പ്രത്യേകം നിയുക്തരായ ആയിരക്കണക്കിനു പ്രോവിഡന്റ് ഫണ്ട് ജീവനക്കാരാണ് വീടുകളില്‍ ഇരുന്ന് ഈ ജോലി ചെയ്തത്. സമയബന്ധിതമായ പ്രവൃത്തിയായി ചെയ്ത ഈ ജോലിക്ക് വളരെ പ്രോത്സാഹജനകമായ ഫലങ്ങളാണ് ഉണ്ടായത്. ഏതെങ്കിലും പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ എന്തെങ്കിലും തരത്തിലുള്ള ഭൗതിക ഇടപെടല്‍ ഒഴിവാക്കുന്നതിന് ഇടപാടുകാരെ ശാക്തീകരിക്കുന്നതില്‍ വരിക്കാരുടെ വിവരങ്ങള്‍ പുതുക്കല്‍ പ്രക്രിയ വലിയ സഹായമാണ് ചെയ്തിരിക്കുന്നത്. ഇതോടെ പിഎഫ് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ രൂപത്തിൽ പിഎഫ് സേവനങ്ങൾ സ്വീകരിക്കാവുന്നതാണ്.
(Release ID: 1647954)
Visitor Counter : 125