വാണിജ്യ വ്യവസായ മന്ത്രാലയം

റബ്ബര്‍ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ - കോള്‍സെന്ററില്‍ വിളിക്കാം

Posted On: 17 AUG 2020 6:32PM by PIB Thiruvananthpuram


റബ്ബര്‍ കൃഷി, സംസ്‌കരണം, ഉത്പന്നനിര്‍മ്മാണം തുടങ്ങി വിവിധ വിഷയങ്ങളില്‍ റബ്ബര്‍ ബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2020 ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ  റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെവലപ്‌മെന്റ് ഓഫീസര്‍                 ഇ.വി. രാജീവന്‍ ഫോണിലൂടെ മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍  0481-2576622.

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ബോര്‍ഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ നിന്നു ലഭിക്കും. കോള്‍സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.
******


(Release ID: 1646485) Visitor Counter : 48