ആഭ്യന്തരകാര്യ മന്ത്രാലയം

ബ്രിക്‌സിന്റെ നാലാമതു മയക്കുമരുന്നു വിരുദ്ധ പ്രവര്‍ത്തക കൂട്ടായ്മ യോഗം ചേർന്നു

Posted On: 16 AUG 2020 3:40PM by PIB Thiruvananthpuram

ബ്രിക്‌സിന്റെ മയക്കുമരുന്നു വിരുദ്ധ  പ്രവര്‍ത്തക സമിതിയുടെ നാലാമതു യോഗം ഈ ആഴ്ച്ചയില്‍ ചേര്‍ന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ശ്രീ രാകേഷ് അസ്താന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചു. ഈ വര്‍ഷത്തെ സമ്മേളനത്തില്‍ റഷ്യയാണ്  ആധ്യക്ഷ്യം വഹിച്ചത്. 2020 ആഗസ്റ്റ് 12 നു നടന്ന സമ്മേളനം പൂര്‍ണമായും വിഡിയോ കോണ്‍ഫറൺസിംങ് വഴി ആയിരുന്നു.

ബ്രിക്‌സ് അംഗരാജ്യങ്ങളിലെ മയക്കുമരുന്ന് അവസ്ഥയുമായി ബന്ധപ്പെട്ട അനേകം വിദഗ്ധ അഭിപ്രായങ്ങള്‍ യോഗത്തില്‍ ഫലപ്രദമായി പങ്കുവയ്ക്കപ്പെട്ടു. അന്താരാഷ്ട്ര തലത്തിലും പ്രാദേശികമായും മയക്കുമരുന്നുകള്‍ മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുടെ നിയമവിരുദ്ധ കടത്തും ഒപ്പം അവയുടെ അഭ്യന്തരവും ബാഹ്യവുമായ ഘടകങ്ങളും സാഹചര്യങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന അഭിപ്രായം അംഗരാജ്യങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥ വിവരങ്ങള്‍  കൈമാറ്റം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ്.  സമുദ്ര മാര്‍ഗ്ഗത്തിലൂടെ വര്‍ദ്ധിച്ചു വരുന്ന മയക്കു മരുന്ന് കടത്ത് തടയേണ്ടതിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു.
മയക്കുമരുന്ന് കടത്താന്‍  ഡാര്‍ക്ക്‌നെറ്റ് പോലുള്ള ആധുനിക സാങ്കേതിക വിദ്യ ദുരുപയോഗിക്കുന്നതും യോഗത്തില്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്യപ്പെട്ടു.

യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച എല്ലാ വിഷയങ്ങളും ക്രോഡീകരിച്ച ഔദ്യോഗിക പ്രസ്താവനയും അംഗങ്ങള്‍ക്കു വിതരണം ചെയ്യപ്പെടുകയുണ്ടായി.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ റിപ്പബ്ലിക്കുകള്‍ ചേര്‍ന്ന സംയുക്ത സംഘടനയാണ് ബ്രിക്‌സ്. ബ്രിക്‌സ് രാജ്യങ്ങള്‍ സാമ്പത്തിക മേഖലയില്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന മേല്‍കൈ, ആഗോള സാമ്പത്തിക വികസനത്തെ നിയന്ത്രിക്കുന്ന പ്രധാന ശക്തി എന്ന നിലയ്ക്കുള്ള വളർച്ച, അവരുടെ ജനസംഖ്യ, ബൃഹത്തായ പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയവയാണ് അന്താരാഷ്ട്ര തലത്തില്‍ ബ്രിക്സിനുള്ള സ്വാധീനത്തിന് അടിസ്ഥാനം.

ബ്രിക്‌സ് സഹകരണത്തിന്റെ മറ്റ് മേഖലകള്‍ അംഗരാജ്യങ്ങളിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ്


(Release ID: 1646276) Visitor Counter : 225


Read this release in: English