വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കോവിഡ്: പുതിയ ജീവിതരീതി കുട്ടികള്‍ക്ക് സന്തോഷപ്രദമാക്കാന്‍ ശ്രദ്ധിക്കുക

Posted On: 15 AUG 2020 8:24PM by PIB Thiruvananthpuram

 

 

കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി കുട്ടികളുടെ മാനസിക നിലയില്ഗുരതരമായ പ്രശ്നങ്ങള്ഉണ്ടാക്കാതിരിക്കാന്പുതിയ ജിവിത രീതി കുട്ടികളില്സന്തോഷകരമായ അനുഭവമാകണമെന്ന് പ്രശസ്ത മാനസികരോഗ വിദഗ്ദ്ധ ഡോ വാനതി സുബ്രഹ്മണ്യം.

 

കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വയനാട് ഫീല്ഡ് ഔട്ട്റീച്ച് ബ്യൂറോ, ഫറൂഖ് ട്രെയിനിംഗ് കോളേജ് വിദ്യാര്ത്ഥി യൂണിയനുമായി സഹകരിച്ച് നടത്തിയ വെബിനാറില്പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കണ്ണൂര്ജില്ലാ മെന്റല്ഹെല്ത്ത് പ്രോഗ്രാം നോഡല്ഓഫീസറായ ഡോ. വാനതി.

 

കോവിഡ് കാലം കുട്ടികളെ വീട്ടിനുള്ളില്തളച്ചിട്ടിരിക്കുകയാണ്. സാഹചര്യത്തില്വീട്ടിനുള്ളില്സന്തോഷപ്രദമായ അന്തരീക്ഷം സൃഷ്ടിക്കാന്രക്ഷിതാക്കള്ശ്രദ്ധിക്കണം. വീട്ടിനുള്ളിലെ കളികള്‍, കുടുംബാംഗങ്ങള്തമ്മിലുള്ള സന്തോഷകരമായ നിമിഷങ്ങള്സൃഷ്ടിക്കല്തുടങ്ങിയവ കുട്ടികളിലെ മാനസിക സംഘര്ഷം കുറയ്ക്കുമെന്നും അവര്അഭിപ്രായപ്പെട്ടു. പെരുമാറ്റത്തില്പെട്ടന്നുണ്ടാകുന്ന മാറ്റങ്ങള്ശ്രദ്ധിക്കണമെന്ന്ും ആവശ്യമെങ്കില്വിദഗ്ദ സഹായം തേടണമെന്നും ഡോക്ടര്കൂട്ടിച്ചേര്ത്തു.

 

 ഫറൂഖ് ട്രെയിംഗ് കോളേജ് പ്രിന്സിപ്പള്ഡോ. ടി. മുഹമ്മദ് സലീം വെബ്ബിനാര്ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസര്‍, ശ്രീ. നൗഫല്സി., ഫീല്ഡ് പബ്ലിസിറ്റി ഓഫീസര്ശ്രീ. പ്രജിത്ത് കുമാര്‍, ഫീല്ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ശ്രീ. സി. ഉദയകുമാര്തുടങ്ങിയവര്പ്രസംഗിച്ചു. അറുപതോളം പേര്വെബ്ബിനാറില്പങ്കെടുത്തു.



(Release ID: 1646185) Visitor Counter : 610