ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ പ്രതിദിന നിരക്കിൽ ഏറ്റവും വലിയ വർധന

Posted On: 05 AUG 2020 2:47PM by PIB Thiruvananthpuram

ന്യൂഡൽഹി, ഓഗസ്റ്റ് 05, 2020

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 51,706 പേർ കോവിഡ് മുക്തരായി. രോഗമുക്തരാകുന്നവരുടെ പ്രതിദിന നിരക്കിലെ ഏറ്റവും വലിയ വർധനയാണ് ഇത്. രോഗമുക്തി നിരക്ക് തുടർച്ചയായി ഉയർന്ന് 67.19% എന്ന പുതിയ ഉയരത്തിൽ എത്തി. ആകെ രോഗമുക്തരായവരുടെ എണ്ണം 12,82,215. നിലവിൽ ചികിത്സയിലുള്ളവരെക്കാൾ ഇരട്ടിയിലധികമാണിത്.  

കഴിഞ്ഞ 14 ദിവസങ്ങളിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ 63.8% വർധനയുണ്ടായി. കഴിഞ്ഞ രണ്ടാഴ്ച കൊണ്ടാണ് രോഗമുക്തി നിരക്ക് 63 ശതമാനത്തിൽനിന്ന് 67% ആയി ഉയർന്നത്. രോഗമുക്തി നേടിയവരുടെ എണ്ണവും ചികിത്സയിൽ ഉള്ളവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം 7 ലക്ഷം ആയി. രോഗമുക്തി നേടിയവരുടെ റെക്കോർഡ് വർധനയോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5,86,244 ആയി കുറഞ്ഞു. രാജ്യത്ത് കോവിഡ് മരണനിരക്ക് 2.09 ശതമാനമാണ്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf  


(Release ID: 1643550) Visitor Counter : 241