വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

മഹാമാരി കാലത്തെ മാനസിക ആരോഗ്യം ദേശീയ  വെബിനാർ സംഘടിപ്പിച്ചു

Posted On: 16 JUL 2020 6:28PM by PIB Thiruvananthpuram

കേന്ദ്ര ഗവണ്മെന്റിന്റെ  ഫീൽഡ് ഔട്ട് റീച് ബ്യൂറോ എറണാകുളം, എൻ എസ് എസ് യൂണിറ്റ് സേക്രഡ് ഹാർട്ട് കോളേജ്, തേവര, എറണാകളം  എന്നിവയുടെ ആഭിമുഖ്യത്തിൽ മഹാമാരി കാലത്തെ മാനസിക ആരോഗ്യം എന്ന വിഷയത്തിൽ ഇന്ന്  ഒരു  വെബിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഫാദർ പ്രശാന്ത് പാലക്കാപ്പിള്ളിൽ, സി എം ഐ വെബിനാർ ഉദ്ഘാടനം ചെയ്തു. പ്രമുഖ പരിശീലകയും കൗൺസലറുമായ ഡോ. വി. ബിന്ദു ക്ലാസ്സ് നയിച്ചു. 

കൗമാരക്കാരുടെ ഇടയിൽ ഈ മഹാമാരി കാലത്ത് ഉയർന്നു വരുന്ന എല്ലാ വിധ മാനസിക പ്രശ്നങ്ങളെ കുറിച്ചും അവ എങ്ങനെ തരണം ചെയ്യണമെന്നതിനെ കുറിച്ചും വിശദമായി വിവരിച്ചതിനൊപ്പം കുട്ടികൾ ഉന്നയിച്ച സംശയങ്ങൾക്ക് തൃപ്തികരമായ മറുപടിയും നല്കി.

 സംസ്ഥാനത്തെ  എല്ലാ ജില്ലകളിൽ നിന്നും  കൂടാതെ തമിഴ് നാട്, മഹാരാഷ്ട്ര, ഒഡീഷ, കർണ്ണാടക, പോണ്ടിച്ചേരി എന്നിവടങ്ങളിലെ  61 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമായി 245-ൽ പരം പേർ വെബിനാറിൽ പങ്കെടുത്തു

റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി.കെ. എ.ബീന, ഫീൽഡ് എക്സിബിഷൻ ഓഫീസർ ശ്രീ. എൽ.സി. പൊന്നുമോൻ ,സേക്രഡ് ഹാർട്ട് കോളേജ് അസിസ്റ്റന്റ് പ്രഫസറും എൻ എസ് എസ് പ്രോഗ്രാം ഓഫീസറുമായ  ശ്രീമതി രാഗം പി.എം എന്നിവർ സംസാരിച്ചു.
                                                                               ***



(Release ID: 1639112) Visitor Counter : 87