വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

കേരള പോസ്റ്റൽ  സര്‍ക്കിളിന്റെ 103-ാമത് തപാല്‍ അദാലത്ത് ഇീ മാസം 29ന് ഓണ്‍ലൈന്‍ വഴി

Posted On: 14 JUL 2020 1:27PM by PIB Thiruvananthpuram



തിരുവനന്തപുരം: 2020 ജൂലൈ 14

കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ 103-ാമത് തപാല്‍ അദാലത്ത് (ടാക്ക് അദാലത്ത്) 2020 ജൂലൈ 29ന് ഓണ്‍ലൈനായി തിരുവനന്തപുരത്തുള്ള (പിന്‍ 695033) ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ വച്ച് നടത്തുമെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അറിയിച്ചു. ജൂലൈ മാസം 29ന് പകല്‍ 11.30 മുതല്‍ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും അദാലത്ത് സംഘടിപ്പിക്കുക.
തപാല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട കൗണ്ടര്‍ സേവനങ്ങള്‍, സേവിംഗ്‌സ് ബാങ്ക്, മണി ഓഡറുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട പരാതികളും/നിവേദനങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവയായിരിക്കും അദാലത്ത് പരിഗണിക്കുക.
തപാല്‍ അദാലത്തിന് (ഡാക്ക് അദാലത്ത്) മുമ്പാകെ കേസുകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പരാതികള്‍/നിവേദനങ്ങള്‍ എന്നിവ അവരുടെ മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെ aspcsco.keralapost[at]gmail[dot]com     അല്ലെങ്കില്‍cpmg_ker@indiapost.gov.in എന്ന ഇ-മെയിലുകളില്‍ 'സര്‍ക്കിള്‍ ഡാക്ക് അദാലത്ത്-ക്യൂ.ഇ ജൂണ്‍ 2020'' എന്ന രേഖപ്പെടുത്തിയശേഷം ശ്രീമതി ഒ.ആര്‍. ഷീജ, അസിസ്റ്റന്റ്‌  ഡയറക്ടര്‍ (കസ്റ്റമര്‍ സേവനങ്ങള്‍) ,ഓഫീസ് ഓഫ് ദി ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍, തിരുവനന്തപുരം 695033 എന്ന് രേഖപ്പെടുത്തി അയക്കണം.
ഡാക്ക് അദാലത്ത് പരിഗണിക്കേണ്ട വിഷയങ്ങള്‍ 2020 ജൂലൈ 21ന്‍ോ അതിന്മുമ്പോ മുകളില്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കുന്ന വിധത്തില്‍ അയക്കണം. ഏതെങ്കിലും മുന്‍ അദാലത്തുകളിൽ  എടുത്തിട്ടുള്ള പരാതികളും നിവേദനങ്ങളുംഈ അദാലത്തില്‍ പരിഗണിക്കില്ല. അദാലത്തില്‍ പങ്കെടുക്കേണ്ടതിനുള്ള മീറ്റിംഗ് ഐ.ഡിയും (ഗൂഗിള്‍ മീറ്റ്) പാസ്‌വേര്‍ഡും നേരിട്ട് അപേക്ഷകരെ അറിയിക്കുമെന്നും ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.



(Release ID: 1638506) Visitor Counter : 110