വിദ്യാഭ്യാസ മന്ത്രാലയം
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ) 2020 ജൂലൈയിൽ ആരംഭിക്കുന്ന അക്കാഡമിക്സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി.ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനംആരംഭിച്ചിരിക്കുന്നു
പോസ്റ്റഡ് ഓണ്‍:
26 JUN 2020 5:08PM by PIB Thiruvananthpuram
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ) 2020 ജൂലൈയിൽ ആരംഭിക്കുന്ന അക്കാഡമിക്സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി.ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനംആരംഭിച്ചിരിക്കുന്നു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ടഅവസാന തീയ്യതി 2020 ജൂലായ് 31.
റൂറൽ ഡെവലപ്മെൻറ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസംസ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ്സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെൻറ്സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ്സർവീസ് മാനേജ്മെൻറ്, കൗൺസെല്ലിങ് ആൻഡ് ഫാമിലിതെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
പ്രവേശനത്തിനുള്ള അപേക്ഷകൾ ഇനിപ്പറയുന്ന ലിങ്ക് വഴിഓൺലൈനായി സമർപ്പിക്കണം: https://ignouadmission.samarth.edu.in/ ഇഗ്നോഓൺലൈൻ അഡ്മിഷൻ സിസ്റ്റം വഴി 2020 ജൂലൈയിൽ രജിസ്റ്റർചെയ്ത വിദ്യാർത്ഥികൾ അവരുടെ യൂസെർനൈമുംപാസ്സ്‌വേർഡും ഉപയോഗിച്ച ഓൺലൈൻമുഖേന സമർപ്പിച്ചഅപേക്ഷയുടെ നില പരിശോധിക്കുകയും പ്രവേശനംസ്ഥിരീകരിക്കാൻ ന്യൂനതകൾ (ഏതെങ്കിലും ഉണ്ടെങ്കിൽ) നീക്കംചെയ്യുകയും ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു.
വിശദവിവരങ്ങൾക്കായ് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനിബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം – 695002 എന്ന വിലാസത്തിൽ ബന്ധപ്പെടുക.ഫോൺ:0471-2344113/2344120/9447044132.ഇമെയിൽ:rctrivandrum@ignou.ac.in
( റിലീസ് ഐ.ഡി: 1634543)
സന്ദര്‍ശക കൗണ്ടര്‍ : 61