PIB Headquarters

ഖാദി മാസ്‌ക്കുകളുമായി പാലക്കാടന്‍ ഖാദി കേന്ദ്രങ്ങള്‍

Posted On: 17 JUN 2020 3:53PM by PIB Thiruvananthpuram

 

 കോവിഡ് കാലത്ത് ഖാദി മാസ്ക്കുകള്‍ നിര്മിക്കാനുള്ള ഖാദി യൂണിറ്റുകളുടെ നീക്കം പാലക്കാടെ തൊഴിലാളികള്ക്കും ഉപഭോക്താക്കള്ക്കും ഒരു പോലെ ഗുണകരമാകുന്നുപെരുവമ്പിലുള്ള ഖാദി യൂണിറ്റിന്റെ പ്രവര്ത്തനങ്ങളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്ഒരു മാസ്റ്റര്‍ കട്ടറും സ്ത്രീകളും പുരുഷന്മാരും അടക്കം 15 പേരാണ് കഴിഞ്ഞ അഞ്ചു വര്ഷത്തിലേറെയായി പെരുവമ്പില്‍ പ്രവര്ത്തിക്കുന്ന യൂണിറ്റിലുള്ളത്ചുരിദാറും ഷര്ട്ടും അടക്കമുള്ള റെഡിമെയ്ഡ് വ്സ്ത്രങ്ങളാണ് ഇവിടെ തയ്ച്ചു കൊണ്ടിരുന്നത്കോവിഡിനെ തുടര്ന്ന് ഇവിടം അടക്കമുള്ള യൂണിറ്റുകളില്‍ ഖാദി തുണികളുപയോഗിച്ചു മാസ്ക്ക് നിര്മിക്കാന്‍ ആരംഭിക്കുകയായിരുന്നു.

 

      കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡിനു കീഴിലുള്ള പാലക്കാട് ഗ്രാമ വ്യവസായ ഓഫിസാണ് ജില്ലയിലെ ഖാദി മാസ്ക്ക് നിര്മാണത്തിനും വിപണനത്തിനും നേതൃത്വം നല്കുന്നത്.  പാലക്കാട് ജില്ലയില്‍ ബോര്ഡിനു കീഴില്‍ മൂന്നു ഖാദി ഭവനുകള്‍, രണ്ട് ഏജന്സി ഖാദി ഭവനുകള്‍, എട്ട് ഗ്രാമ ശില്പകള്‍ എന്നിവിടങ്ങളിലൂടെയാണ് പ്രധാനമായും ഖാദി മാസ്ക്കുകള്‍ വില്പന നടത്തുന്നതെന്ന് ഖാദി ജില്ലാ പ്രൊജക്ട് ഓഫിസര്‍ പറഞ്ഞുഖാദി നിര്മാണം നടത്തുന്ന യൂണിറ്റുകളില്‍ തന്നെ വില്പന നടത്തുന്നവയാണ് ഗ്രാമ ശില്പകള്‍.

പാലക്കാട് നിര്മിക്കുന്ന ഖാദി മാസ്ക്കുകള്‍ മലപ്പുറംകോഴിക്കോട്തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലകളിലേക്ക് അയക്കാനും തുടങ്ങിയിട്ടുണ്ട്ഖാദി മാസ്ക്കുകള്‍ വാങ്ങുവാന്‍ അഭ്യര്ത്ഥിച്ചു കൊണ്ട് വിവിധ സര്ക്കാര്‍ സ്ഥാപനങ്ങള്ക്ക് എഴുതിയിട്ടുണ്ടെന്നും പ്രൊജക്ട് ഓഫിസര്‍ അറിയിച്ചുഖാദി വസ്ത്രങ്ങള്‍ വാങ്ങുന്നവര്ക്ക് 13 രൂപ മുതലുള്ള ഖാദി മാസ്ക്കുകള്‍ സൗജന്യമായി നല്കി ഇതു ജനങ്ങള്ക്കിടയില്‍ കൂടുതല്‍ പരിചയപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്ന് പ്രൊജക്ട് ഓഫിസര്‍ അറിയിച്ചു.

 

റെഡിമെയ്സ് വസ്ത്രങ്ങള്‍ തയ്ച്ചിരുന്നവര്‍ ഇപ്പോള്‍ മാസ്ക്കുകളാണ് നിര്മിക്കുന്നതെന്ന് പെരുവമ്പ് യൂണിറ്റിലെ മാസറ്റര്‍ കട്ടര്‍ മോഹനന്‍ പറഞ്ഞുഒരാള്‍ 50 മുതല്‍ 85 വരെ ഖാദി മാസ്ക്കുകളാണ് ഒരു ദിവസം തയ്ക്കന്നത്ഖാദി മാസ്ക്കുകള്‍ ധരിക്കുമ്പോഴുള്ള സൗകര്യമാണ് അതിനെ പ്രിയപ്പെട്ടതാക്കുന്നതെന്നും മോഹനന്‍ ചൂണ്ടിക്കാട്ടിഇതോടൊപ്പം ഖാദി പ്രചാരണവും നടക്കുന്നുപാലക്കാട് ജില്ലയിലെ മറ്റു യൂണിറ്റുകളും ഖാദി മാസ്ക്ക് നിര്മാണം ആരംഭിച്ചിട്ടുണ്ട്.

***



(Release ID: 1632067) Visitor Counter : 104