PIB Headquarters
പാലക്കാടു ജില്ലയില്‍ നിന്നു മടങ്ങിയത് 14,317 അന്യ സംസ്ഥാന തൊഴിലാളികള്‍
Posted On:
13 JUN 2020 2:48PM by PIB Thiruvananthpuram
പാലക്കാട് ജില്ലയില്‍ നിന്ന് മെയ് ആറു മുതല്‍ ഇതുവരെ 14,317 അന്യ സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് ട്രെയിനുകളിലും ബസുകളിലുമായി മടങ്ങി. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് മെയ് ആറു മുതല്‍ മുപ്പതോളം ട്രെയിനുകളിലായി 13644 തൊഴിലാളികളാണ് മടങ്ങിയത്. 673 പേര്‍ ബസുകളിലും മടങ്ങി. ഒഡീഷ, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ബീഹാര്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ത്രിപുര, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങലിലേക്കാണ് ട്രെയിനില്‍ തൊഴിലാളികള്‍ മടങ്ങിയത്. ഇതിനു പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് ബസുകളിലും തൊഴിലാളികളെ അയച്ചിരുന്നു. താലൂക്ക് അടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് തൊഴിലാളികളെ നാട്ടിലേക്ക് അയച്ചത്.
(Release ID: 1631347)
Visitor Counter : 14