PIB Headquarters

റബ്ബര്‍ പ്രൊഡക്ട്‌സ് ഇന്‍കുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Posted On: 11 JUN 2020 5:38PM by PIB Thiruvananthpuram

ആര്‍പിഐസി-യുടെഉദ്ഘാടനം ഡോ. കെ.എന്‍. രാഘവന്‍ ഐആര്‍എസ് നിര്‍വഹിക്കുന്നു.

 

റബ്ബറുത്പന്നനിര്‍മാണമേഖലയില്‍നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സംരംഭകരെസഹായിക്കുന്നതിനും നൂതന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുമായിറബ്ബര്‍ബോര്‍ഡ്‌കോട്ടയത്തുള്ളറബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ആരംഭിച്ച റബ്ബര്‍ പ്രൊഡക്ട്‌സ് ഇന്‍കുബേഷന്‍ സെന്ററിന്റെ (ആര്‍പിഐസി)ഉദ്ഘാടനം റബ്ബര്‍ബോര്‍ഡ്‌ചെയര്‍മാനുംഎക്‌സിക്യൂട്ടീവ്ഡയറക്ടറുമായഡോ. കെ.എന്‍. രാഘവന്‍ ഐആര്‍എസ് നിര്‍വ്വഹിച്ചു.
ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിച്ചുവരുന്നതും നാലായിരത്തിലധികംരജിസ്‌ട്രേഡ്‌യൂണിറ്റുകളുള്ളതുംകയറ്റുമതിയിലൂടെ 11700 കോടിരൂപയുടെവിദേശനാണ്യം നേടിത്തരുന്നതുമായടയറിതരഉത്പന്നനിര്‍മ്മാണമേഖലയെ കൂടുതല്‍ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍കുബേഷന്‍ സെന്റര്‍സ്ഥാപിച്ചിട്ടുള്ളതെന്ന്‌സെന്ററിന്റെഉദ്ഘാടനവേളയില്‍ഡോ. രാഘവന്‍ പറഞ്ഞു. വിവിധങ്ങളായഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ പ്രകൃതിദത്തറബ്ബറിന്റെ ഉപയോഗവും ഉപഭോഗവും വര്‍ദ്ധിപ്പിക്കാനും പ്ലാസ്റ്റിക്കിനു പകരം നില്‍ക്കാന്‍ കഴിയുന്ന വസ്തുവായി പ്രകൃതിദത്തറബ്ബറിനെ മറ്റാനും ആര്‍പിഐസിസഹായിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.  

സെന്ററിന്റെഉദ്ഘാടനത്തോടനുബന്ധിച്ച്സ്ഥാപിച്ച ഫലകംഡോ. കെ.എന്‍. രാഘവന്‍ അനാച്ഛാദനം ചെയ്യുന്നു.


റബ്ബര്‍ പ്രൊഡക്ട്‌സ് ഇന്‍കുബേഷന്‍ സെന്റര്‍ പുതിയആശയങ്ങളുടെയുംസങ്കല്‍പങ്ങളുടെയുംഒരുകേന്ദ്രമായിമാറുമെന്നും പുതുതലമുറയിലെകര്‍ഷകര്‍അവരുടെആശയങ്ങളെസെന്ററിലെസേവനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌മെച്ചപ്പെട്ട ഉത്പന്നങ്ങളായിരൂപാന്തരപ്പെടുത്തുമെന്നുംറബ്ബര്‍ഗവേഷണകേന്ദ്രത്തിന്റെഡയറക്ടര്‍ഡോ. ജെയിംസ്‌ജേക്കബ് പ്രത്യാശ പ്രകടിപ്പിച്ചു. ഉദ്ഘാടനവേളയില്‍ടയറിതരമേഖലയിലെസംരംഭകരെ പ്രതിനിധാനം ചെയ്ത്‌സിബി സെബാസ്റ്റ്യന്‍, സുധീന്ദ്രന്‍ എന്നിവര്‍സംസാരിച്ചു.
ടയറിതരമേഖലയിലെഉത്പന്നനിര്‍മ്മാതാക്കള്‍ കൂടുതലുംഎംഎസ്എംഇമേഖലയില്‍ പെടുന്നവരാണ്. ഇവരില്‍ പലര്‍ക്കും ആധുനികവൈദഗ്ധ്യവുംസ്വന്തമായിഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ളസൗകര്യവുമില്ല. ഇത്കാലോചിതമായ നവീകരണത്തിനുംസാങ്കേതികമായ ഉന്നതിക്കുംതടസ്സമാകുന്നു. ഇതിനൊരുപരിഹാരമാണ് ആര്‍പിഐസികൊണ്ട്ഉദ്ദേശിക്കുന്നത്.
സംരംഭകരുടെ നൂതനാശയങ്ങള്‍, സാങ്കേതികമാനദണ്ഡങ്ങള്‍ക്കനുസൃതമായി,  ഗുണനിലവാരമുള്ള റബ്ബറുത്പ്പന്നങ്ങളായി മാറ്റുന്നതിനുള്ള ഒരുകേന്ദ്രമായി ആര്‍പിഐസി പ്രവര്‍ത്തിക്കും. ആര്‍പിഐസിയു-മായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരുംഎഞ്ചിനീയര്‍മാരുംസംരംഭകരെഉത്പന്നങ്ങളുടെവികസനത്തിന്റെവിവിധ ഘട്ടങ്ങളില്‍ സഹായിക്കും.  വിവിധതരം ഉപകരണങ്ങളുംമെഷീനുകളുംകൈകാര്യംചെയ്യുന്നതിനുള്ള പരിചയവുംഇവിടെനിന്നുലഭിക്കും..  റബ്ബര്‍റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ഇന്ത്യ (ആര്‍ആര്‍ഐഐ) യിലെലൈബ്രറിയില്‍ലഭ്യമായ പുസ്തകങ്ങളുംജേണലുകളുംസംരംഭകര്‍ക്ക് ഉപയോഗപ്പെടുത്താം. റബ്ബര്‍കൃഷി, സംസ്‌കരണം, ഉത്പന്നവികസനം, ഉത്പന്നങ്ങളുടെ പുനരുപയോഗം, മലിനീകരണനിയന്ത്രണംതുടങ്ങിയവിഷയങ്ങളിലുള്ള പുതിയ ആശയങ്ങളാണ്  പരിഗണിക്കപ്പെടുക. റബ്ബറുത്പന്ന നിര്‍മാണമേഖലയെസുശക്തവുംഊര്‍ജ്ജ്വസ്വലവുമാക്കുകയുംസ്വാഭാവികറബ്ബറുത്പാദകരായകര്‍ഷകരുമായിചേര്‍ന്നുനിന്നുകൊണ്ട്‌മേഖലയിലെഓരോകണ്ണിക്കുംശക്തി പകരുകയുംചെയ്യുകയെന്നതുമാണ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെആത്യന്തിക ലക്ഷ്യം.
       ആര്‍ആര്‍ഐഐ കാമ്പസിലെ അഡ്വാന്‍സ്ഡ് സെന്റര്‍ഫോര്‍റബ്ബര്‍ടെക്‌നോളജി കോംപ്ലക്സിന്റെതാഴത്തെ നിലയിലാണ് ആര്‍പിഐസി പ്രവര്‍ത്തിക്കുന്നത്.

***
    
 


(Release ID: 1630904) Visitor Counter : 47