PIB Headquarters

വടക്കൻ കേരളത്തിൽ നിന്ന് കൂടുതൽ ശ്രമിക് ട്രെയിനുകൾ

Posted On: 06 JUN 2020 4:13PM by PIB Thiruvananthpuram
കണ്ണൂർ :ജൂൺ , 06, 2020 

 
അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വടക്കൻ കേരളത്തിൽ നിന്ന് കൂടുതൽ ശ്രമിക് ട്രെയിനുകൾ.

കോഴിക്കോട്ട് നിന്ന് 3 ട്രെയിനുകളിലായി നാലായിരത്തിലധികം തൊഴിലാളികൾ ബംഗാളിലെക്കു പോയി.

വരുന്ന ചൊവ്വാഴ്ച വരെ വിവിധ കേന്ദ്രങ്ങളിലേക്ക് കൂടുതൽ ശ്രമിക് ട്രെയിനുകൾ കോഴിക്കോട്ട് നിന്ന് യാത്ര പുറപ്പെടും.

നാളെ മുതൽ 10 വരെ കണ്ണൂരിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ശ്രമിക് എക്സ്പ്രസ് കൾ യാത്ര തിരിക്കും.

നാളെ ഒഡീഷയിലേക്കും ബംഗാളിലേക്കുമാണ് ശ്രമിക് ട്രെയിനുകൾ നിശ്ചയിച്ചിരിക്കുന്നത്.

തുടർന്ന് 8, 9, 10, തീയതികളിലും കണ്ണൂരിൽ നിന്ന് ബംഗാളിലേക്ക് ശ്രമിക് ട്രെയിൻ സർവീസുണ്ടാകും.

നാളെ കാഞ്ഞങ്ങാട്ടു നിന്ന് ഒഡീഷയിലേക്ക് സർവീസ് നിശ്ചയിച്ചിരിക്കുന്ന ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.


(Release ID: 1629884) Visitor Counter : 102