PIB Headquarters

കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ കൈകോര്‍ത്ത് ശ്രീചിത്ര ജീവനക്കാരും

Posted On: 05 JUN 2020 7:18PM by PIB Thiruvananthpuram



ജൂണ്‍ 05, 2020:

കോവിഡ്19 ഭീഷണി ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ജീവനക്കാരുടെ വിവിധ സംഘടനകള്‍.
കോവിഡ് ബാധിതരായ ജീവനക്കാര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണവും മരുന്നും മറ്റ് അവശ്യസാധനങ്ങളും ഉറപ്പുവരുത്താന്‍ ജീവനക്കാരുടെ സംഘടനകള്‍ ഒരുമിച്ച് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. തസ്തിക ഭേദമില്ലാതെ എല്ലാ വിഭാഗം ജീവനക്കാരുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കാനും ഈ വാട്സാപ്പ് ഗ്രൂപ്പ് സഹായകമാണ്.

കോവിഡ് പരിശോധനാ് ലാബുകളില്‍ ജോലി ചെയ്യുന്നവര്‍ക്കു യാത്രാസൗകര്യവും ക്വാറന്റൈനിലുള്ള ജീവനക്കാര്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എത്തിക്കുന്നതിനും
തടസ്സമുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

15 അംഗ സംഘമാണ് സേവനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കൗണ്‍സലിംഗ്, യോഗ്, മെഡിറ്റേഷന്‍, പ്രതിരോധ നടപടികള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കല്‍,
മനശ്ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ മാനസിക പിന്തുണ നല്‍കല്‍ എന്നിവ ഉള്‍പ്പെടെ സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് സമയത്തുലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നു. നാച്ചുറോപ്പതി വിദഗ്ധര്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍,സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയവരുടെ സേവനവും ആവശ്യമുള്ളവര്‍ക്കു ലഭ്യമാക്കുന്നുണ്ട്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും വിവിധ സംഘടനകളുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.

 ശ്രീചിത്രയ്ക്കു പുറമേ, മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീ അവിട്ടം തിരുനാള്‍ ഹോസ്പിററല്‍ ഫോര്‍ ചില്‍ഡ്രന്‍ (എസ്എടി) എന്നിവിടങ്ങളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം,
യാത്രാ സൗകര്യം, മരുന്ന്, ഭക്ഷണം എന്നിവ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നല്‍കി വരുന്നു.ലോക്ഡൗണ്‍ കാലത്ത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ആയിരത്തോളം
മാസ്‌കുകളു  സാനിറ്റൈസറും വിതരണം ചെയ്തു.

ഫോട്ടോ അടിക്കുറിപ്പ്: ശ്രീചിത്ര ജീവനക്കാര്‍ മാര്‍ച്ച് 25 മുതല്‍
നടത്തിയ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍.



(Release ID: 1629686) Visitor Counter : 117