PIB Headquarters

സൗജന്യ ഉജ്ജ്വല ഗ്യാസ് പരമാവധി ഉപയോഗപ്പെടുത്തി തൃശൂർ

Posted On: 04 JUN 2020 2:27PM by PIB Thiruvananthpuram

ലോക്ക്ഡൗണ്‍ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച സൗജന്യ പാചകവാതക സൗകര്യം തൃശൂർ ജില്ലയിലെ പാവപ്പെട്ടവര്ക്ക് വലിയ ആശ്വാസമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

10,000 ലധികം ഉപഭോക്താക്കള്‍ സൗജന്യപാചകവാതകം പ്രഖ്യാപിച്ച ഏപ്രിൽ മാസത്തില്‍ തന്നെ ഉജ്ജ്വല ഗ്യാസ് റീഫില്‍ ചെയ്തു. ഇതിന് പുറമെ മെയ് മാസത്തില്‍ രണ്ടാമത്തെ സൗജന്യ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ എണ്ണം 7000ന് മുകളില്‍ ആണ്.11,709 ഉജ്ജ്വല കണക്ഷനുകള്‍ ആണ് തൃശൂർ ജില്ലയില്‍ ഉള്ളത്അതിനാല്‍ തന്നെ 100 ശതമാനം ഉപഭോക്താക്കളും  സൗജന്യം ഉപയോഗപ്പെടുത്തി എന്ന് പറയാം.

ജൂണ്‍ വരെയാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന പദ്ധതി വഴി പാവപ്പെട്ടവര്ക്ക് സൗജന്യ ഗ്യാസ് റീഫില്‍ നല്കുന്നത്പരമാവധി 3 സിലിണ്ടറുകള്‍ വരെ ഉപഭോക്താക്കള്ക്ക്  കാലയളവില്‍ ലഭ്യമാണ്ജില്ലയിലെ ഉജ്ജ്വല ഉപഭോക്താക്കളില്‍ 40 ശതമാനവും തങ്ങളുടെ രണ്ടാമത്തെ സൗജന്യ സിലിണ്ടര്‍ ഉപയോഗിച്ചു കഴിഞ്ഞുലോക്ക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തോടുകൂടിയാണ് പാവപ്പെട്ടവര്ക്കായി സൗജന്യ പാചകവാതകം കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചത്.

 ***



(Release ID: 1629318) Visitor Counter : 195