PIB Headquarters

ലോക്ക്ഡൗൺ  4.0 മാനദണ്ഡങ്ങള്‍

Posted On: 18 MAY 2020 3:20PM by PIB Thiruvananthpuram


ചുവപ്പ്, ഓറഞ്ച്, ഹരിത, നിയന്ത്രണ മേഖലകളുടെ കണ്ടെത്തല്‍

-   കേന്ദ്ര ആരോഗ്യ  മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണപ്രദേശ ഗവണ്‍മെന്റുകള്‍ ചുവപ്പ്, ഓറഞ്ച്, ഹരിത മേഖലകള്‍ അടയാളപ്പെടുത്തണം.
-ചുവപ്പ് ഓറഞ്ച് മേഖലകള്‍ക്കുള്ളിലെ  കണ്ടെയ്ൻമെന്റ് - ബഫര്‍സോണുകൾ  കേന്ദ്ര  ആരോഗ്യമന്ത്രാലത്തിന്റെ മാനദണ്ഡങ്ങള്‍ പരിഗണിച്ചുകൊണ്ട് ജില്ലാ ഭരണകൂടങ്ങള്‍ അടയാളപ്പെടുത്തണം.

ദേശീയതലത്തില്‍ നിരോധിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍
-എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വ്യോമഗതാഗതവും
-മെട്രോ  റെയില്‍ സര്‍വീസുകള്‍.
- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/ പരിശീലന/കോച്ചിംഗ് സ്ഥാപനങ്ങള്‍.
-ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ (പോലീസ്, ആരോഗ്യവകുപ്പ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍, വിനോദസഞ്ചാരികള്‍, ലോക്ക് ഡൗൺ കാരണം കുടുങ്ങിപ്പോയവര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയുള്ളവയും ബസ് ഡിപ്പോ, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ കാന്റീനുകൾക്കും പ്രവര്‍ത്തനാനുമതിയുണ്ട്.)
-റസ്‌റ്റോറന്റുകളുടെ പാചകപ്പുരകള്‍ അനുവദിക്കും എന്നാല്‍ ഹോം ഡെലിവെറിക്ക് മാത്രം.


ദേശീയതലത്തില്‍ നിരോധിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍
-എല്ലാ സിനിമാതിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിമ്മുകള്‍, സ്വിമ്മിംഗ്പൂളുകള്‍, വിനോദസഞ്ചാരപാര്‍ക്കുകള്‍, തീയേറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ അസംബ്ലിഹാളുകള്‍, അതുപോലുള്ള മറ്റ് സ്ഥലങ്ങള്‍.
-സാമൂഹിക/രാഷ്ട്രീയ/കായിക/വി നോദസഞ്ചാര/ അക്കാദമിക/സാംസ്‌ക്കാരിക/ മതപരമായ ചടങ്ങുകൾ /മറ്റ് കൂട്ടം കൂടലുകള്‍, വലിയ സംഘം ചേരലുകള്‍.
-കായിക സമുചയങ്ങളും സ്‌റ്റേഡിയങ്ങളും അനുവദിക്കും (കാണികള്‍ ഇല്ലാതെ)
-എല്ലാ മതപരമായ സ്ഥലങ്ങളും/മതരപരമായ സംഘചേരലുകള്‍ , പൊതുജനങ്ങള്‍ക്ക് ആരാധനയ്ക്കുള്ള സ്ഥലങ്ങള്‍.


നിയന്ത്രണത്തോടെ രാജ്യത്താകമാനം (കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെ ) അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍
-ഉള്‍പ്പെട്ടിട്ടുള്ള സംസ്ഥാനങ്ങളുടെ/കേന്ദ്ര ഭരണപ്രദേശങ്ങളുടെ പരസ്പര സമ്മതത്തോടെ യാത്രക്കാരുടെ വാഹനങ്ങളുടെയും ബസുകളുടെയൂം അന്തര്‍സംസ്ഥാന യാത്ര.
-സംസ്ഥാനവും കേന്ദ്രഭരണപ്രദേശങ്ങളും തീരുമാനിച്ചിട്ടുള്ളതുപോലെ യാത്രികരുടെ വാഹനങ്ങളുടെയും ബസുകളുടെയും സംസ്ഥാനത്തിനുള്ളലെ യാത്ര.

കണ്ടെയ്ൻമെന്റ്മേഖല
-അവശ്യപ്രവര്‍ത്തനങ്ങള്‍ മാത്രം അനുവദിക്കും.
-മേഖലക്ക് അകത്തേക്കോ പുറത്തേയ്ക്കോ ആളുകളുടെ സഞ്ചാരം ഒഴിവാക്കുന്നത്  (മെഡിക്കല്‍ അടിയന്തിരഘട്ടത്തിലും അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണത്തിനൊഴികെയുള്ളത്) കടുത്ത പരിധിക്കുള്ളില്‍ നിന്ന് നിയന്ത്രിക്കുന്നത് ഉറപ്പാക്കും.

ആരോഗ്യ - സുരക്ഷാ നടപടികള്‍ (രാജ്യത്ത് അങ്ങോളമിങ്ങോളം)
-അവശ്യ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ രാത്രി 7 മുതല്‍ രാവിലെ 7 വരെ വ്യക്തികളുടെ യാത്രയ്ക്ക് കര്‍ശന നിയന്ത്രണം.
-65 വയസിന് മുകളില്‍ പ്രായമുള്ള ആളുകള്‍, മറ്റു  രോഗാവസ്ഥയുള്ള ആളുകള്‍, ഗർഭിണികൾ , പത്തുവയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ അടിയന്തിരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ക്കൊഴികെ വീടുകളില്‍ തന്നെ തുടരണം.


ചുവപ്പ്, ഓറഞ്ച്, ഹരിത സോണുകളില്‍ (കണ്ടെയ്ൻമെന്റ്മേഖലക്കു പുറത്തു് ) അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍
1) ദേശീയതലത്തില്‍ നിരോധിച്ചിട്ടുള്ളവഒഴികെ
2) സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങള്‍ നടപ്പാക്കിയിട്ടുള്ള നിരോധനങ്ങള്‍ എന്നിവ ഒഴികെയുള്ള മറ്റ് എല്ലാ പ്രവര്‍ത്തനങ്ങളും


ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗം
- അനുയോജ്യമായ മൊബൈൽ ഫോണുകളുള്ള  എല്ലാ തൊഴിലാളികളും ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുവെന്ന് തൊഴിലുടമകള്‍ ഉറപ്പാക്കണം.
-വ്യക്തികളോട് അനുയോജ്യമായ മൊബൈല്‍  ഫോണുകളുണ്ടെങ്കിൽ ആരോഗ്യ സേതു സ്ഥാപിക്കുന്നതിനായി ജില്ലാഭരണകൂടം ഉപദേശിക്കുകയും അതോടൊപ്പം അത് നിരന്തരം സമകാലികമാക്കുകയും ചെയ്യണം.


പൊതുസ്ഥലങ്ങള്‍ക്കും ജോലി സ്ഥലങ്ങളിലും  ദേശീയ നിര്‍ദ്ദേശങ്ങള്‍
-നിര്‍ബന്ധമായും മുഖാവരണം ധരിക്കണം.
-എല്ലാ പൊതുസ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും എല്ലാ ആളുകളും ശാരീരിക അകലം പാലിക്കണം.
-വിവാഹവുമായി ബന്ധപ്പെട്ട ഒത്തുചേരലിന് 50 പേരില്‍ കൂടുതലാകാന്‍ പാടില്ല.
-ശവസംസ്‌ക്കാര ചടങ്ങുകളില്‍/അന്ത്യകര്‍മ്മങ്ങളില്‍ പരമാവധി 20 ആളുകള്‍.
-മദ്യം, പാന്‍, ഗുട്ക, പുകയില തുടങ്ങിയവയുടെ ഉപയോഗം പൊതുയിടങ്ങളില്‍ അനുവദിക്കില്ല.


ജോലി സ്ഥലങ്ങൾക്കും /സ്ഥാപനങ്ങള്‍ക്കും വേണ്ട ദേശീയ നിര്‍ദ്ദേശങ്ങള്‍
-വീടുകളിലിരുന്ന ജോലി ചെയ്യുന്നത് കഴിയുന്നത്ര പിന്തുടരണം.
-ഒരേ സമയത്തല്ലാതെ ജോലി സമയങ്ങള്‍ ക്രമീകരിക്കുന്നരീതി സ്വീകരിക്കുക.
-  പ്രവേശന സ്ഥലത്തും പുറത്തേയ്ക്ക് പോകുന്ന സ്ഥലത്തും തെര്‍മ്മല്‍ പരിശോധനയ്ക്കും കൈകഴുകലിനും സാനിറ്റൈസറിനുമുള്ള വ്യവസ്ഥയുണ്ടാകണം.
- എല്ലാ പ്രവര്‍ത്തനസ്ഥലങ്ങളും  സാനിറ്റൈസ് ചെയ്യണം.
-തൊഴിലാളികള്‍ക്കിടയിൽ  ആവശ്യത്തിന് ദൂരത്തിലുടെ ശാരീരിക അകലം പരിപാലിക്കണം, ഷിഫ്റ്റുകള്‍ തമ്മില്‍ ആവശ്യത്തിന് ഇടവേളകള്‍, ഇടവിട്ടുള്ള സമയക്രമീകരണത്തിലൂടെ ഉച്ചഭക്ഷണ ഇടവേള തുടങ്ങിയവ.

പേജ് 12
കടകള്‍ക്കും മാർക്കറ്റുകൾക്കുമുള്ള  നിബന്ധനകള്‍
- കടകളും മാർക്കറ്റുകളും ഒരേ സമയത്തല്ലാതെ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം.
-ഉപഭോക്താക്കള്‍ തമ്മില്‍ ആറടി അകലം  കടകള്‍ ഉറപ്പുവരുത്തണം.
-ഒരു കടയില്‍ അഞ്ച് ആളുകളില്‍ കൂടുതല്‍ പാടില്ല.

പേജ് 13
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ നടപ്പാക്കല്‍
-മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കര്‍ശനമായ നടപ്പാക്കല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പാക്കണം
-സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. 



(Release ID: 1624860) Visitor Counter : 119