PIB Headquarters

തൃശ്ശൂര്‍ ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതികള്‍ പൂര്‍ണ്ണതോതില്‍

പോസ്റ്റഡ് ഓണ്‍: 13 MAY 2020 1:46PM by PIB Thiruvananthpuram



  തൃശ്ശൂര്‍ ജില്ലയില്‍ 86 ഗ്രാമ പഞ്ചായത്തുകളിലും മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ പൂര്‍ണ്ണതോതില്‍ നടന്ന് വരികയാണെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി. സി. ബാലഗോപാല്‍ അറിയിച്ചു. ലോക്ഡൗണിനുശേഷം ഏപ്രില്‍ മൂന്നാം വാരത്തോടെയാണ് തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ പുനരാരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

       മൊത്തം 1,29,140 തൊഴിലാളികളാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവര്‍ത്തികളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത്. 1435 പ്രവര്‍ത്തികളാണ് നിലവില്‍ നടന്ന് കൊണ്ടിരിക്കുന്നത്. 50,757 മനുഷ്യ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ജലസംരക്ഷണവുമായി ബന്ധപ്പെട്ട കുളം നിര്‍മ്മാണം, പരമ്പരാഗത ജലാശയങ്ങളുടെ നവീകരണം, കാര്‍ഷികാ വശ്യങ്ങള്‍ക്കുള്ള കിണര്‍ നിര്‍മ്മാണം, വൃക്ഷതൈനടീല്‍, ഡ്രെയിനേജ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തികളാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പുരോഗമിക്കുന്നത്.


( റിലീസ് ഐ.ഡി: 1623505) സന്ദര്‍ശക കൗണ്ടര്‍ : 112