PIB Headquarters

പി.എം.ജി.കെ.എ.വൈ പ്രകാരം അനുവദിച്ച 2.31 ലക്ഷം മെട്രിക് ടണ്ണിൽ 1.61 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കേരളം ഏറ്റെടുത്തു

Posted On: 08 MAY 2020 7:23PM by PIB Thiruvananthpuram



പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് (പി.എം.ജി.കെ.എ.വൈ) കീഴില്‍ ഇന്ത്യാ ഗവണ്‍മെന്റ് സൗജന്യമായി വിതരണം ചെയ്യുവാനായി അനുവദിച്ച 2.31 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തില്‍ ഇതുവരെ 1.61 ലക്ഷം മെട്രിക് ടണ്‍ ധാന്യം കേരള ഗവണ്മെന്റ് ഏറ്റെടുത്തുവെന്നു  ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ഡി.വി. പ്രസാദ് ഐ.എ.എസ് അറിയിച്ചു. 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസകാലത്തേയക്കാണ് കേരളത്തിലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള (എന്‍.എഫ്.എസ്.എ) 1.54 കോടി ഗുണഭോക്താക്കള്‍ക്കായി സൗജന്യമായി നല്‍കുന്നതിനായി 905 കോടി രൂപയുടെ ധാന്യം ഇന്ത്യാ ഗവണ്‍മെന്റ് നല്‍കിയത്. സൗജന്യമായി അനുവദിച്ച ഈ ധാന്യത്തില്‍ 651 കോടി രൂപ വരുന്ന 1.61 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് 2020 മേയ് 7 വരെ കേരളം എടുത്തത്. ആവശ്യക്കാര്‍ക്ക് കേരള ഗവണ്‍മെന്റ് ഈ ധാന്യം വിതരണംചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


പി.എം.ജി.കെ.എ.വൈയ്ക്ക് പുറമെ അടച്ചിടല്‍ കാലത്ത് എന്‍.എഫ്.എസ്.എ, എന്‍.എഫ്.എസ്.എ ഇതര ഗുണഭോക്താക്കള്‍, എന്‍.ജി.ഒകള്‍ ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, പൊതുവിപണി വില്‍പ്പന പദ്ധതി തുടങ്ങി വിവിധ പദ്ധതികളിലായി കേരളം 2.47 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യവും ഏറ്റെടുത്തിട്ടുണ്ട്. ഭക്ഷ്യധാന്യം ലഭിക്കാത്തതുകൊണ്ട് സംസ്ഥാനത്ത് ആരും പ്രത്യേകിച്ച് പാവപ്പെട്ടവര്‍ ബുദ്ധിമുട്ടാന്‍ പാടില്ലെന്ന ലക്ഷ്യം നടപ്പാക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് ആവശ്യത്തിന് വേണ്ട ഭക്ഷ്യധാന്യത്തിന്റെ ലഭ്യത ഉറപ്പാവരുത്തുന്നുണ്ട്.  കഴിഞ്ഞ ഒരുവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ അടച്ചിടല്‍ കാലത്ത് കേരളത്തിലേക്കുള്ള ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കൈമാറ്റത്തില്‍ പലമടങ്ങ് വര്‍ദ്ധനയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

****
 



(Release ID: 1622205) Visitor Counter : 111